ആലുവ: അശ്വതിയെന്ന തൃശൂര്‍ സ്വദേശിനിയുടെ നേതൃത്വത്തില്‍ ദുബായിയില്‍ നടത്തിവരുന്ന പെണ്‍വാണിഭ കേന്ദ്രത്തിന് രാജ്യാന്തരതലത്തില്‍ വളരെയേറെ വേരുകളുണ്ടെന്ന് വെളിപ്പെട്ടു. ഇവര്‍ മനുഷ്യക്കടത്തിലും ഏര്‍പ്പെട്ടിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ക്കുപുറമെ മറ്റ് പലരാജ്യങ്ങളിലേക്കും ഇത്തരത്തില്‍ യുവതികളെ നിശ്ചിതമാസങ്ങളിലേക്ക് യാത്രാസഹായികളായി വിട്ടുകൊടുക്കാറുണ്ട്. വന്കിടബിസിനസുകാര്ക്കും മറ്റുമാണ് ഇത്തരത്തില്‍ യുവതികളെ വിട്ടുകൊടുക്കുന്നത്. സീരിയല്‍ രംഗത്തും മറ്റും ചെറിയവേഷങ്ങളില്‍ അഭിനയിക്കുന്ന ചിലരും ഈ റാക്കറ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്.പലപ്പോഴും വ്യാജപേരുകളിലാണ് ഇവര്‍ അറിയപ്പെടുക. അശ്വതിയ്ക്ക് നിരവധിമൊബെയില് ഫോണുകളുണ്ട്. ഈ മൊബെയില്‍ ഫോണുകളാണ് റാക്കറ്റിലുള്‍പ്പെട്ട സ്ത്രീകള്‍ക്കും ഇടനിലക്കാരികള്ക്കും നല്‍കുന്നത്. അതുകൊണ്ട് തന്നെ അനാശാസ്യപ്രവര്‍ത്തിക്ക് ഒരിക്കല്‍ ഏര്‍പ്പെട്ടാല്‍ കസ്റ്റമേഴ്സ് ഇവരെ നേരിട്ട് വീണ്ടും ശല്യപ്പെടുത്തുകയുമില്ല. അതിനാലാണ് വളരെയേറെ പേര് ഇവരുടെ റാക്കറ്റില്‍ കണ്ണികളാകുവാന്‍ മുന്നോട്ട് വരികയും ചെയ്യുന്നത്. ഇന്റര്‍നെറ്റ് വഴിവരെ ഇവര്‍ ഇരകളെ കണ്ടെത്താറുണ്ട്. വിവിധ വിനോദസഞ്ചാര ഏജന്‍ജികളുടെ പരിപാടികളിലും ഇത്തരത്തില്‍ പെണ്‍കുട്ടികളെ വേണ്ടപ്പെട്ടവര്‍ക്ക് പങ്കാളിയായി നല്‍കാറുണ്ട്. പലപ്പോഴും ഭാര്യയെന്ന വ്യാജരേഖയുണ്ടാക്കിയാണ് ഇത്തരത്തില്‍ യാത്രക്കുള്ള അവസരമൊരുക്കിക്കൊടുക്കുന്നത്. നിശ്ചിത ദിവസത്തേക്ക് എന്ന തോതിലാണ് തുക ഈടാക്കുന്നത്. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന്റെ പിടിയിലായ ഇടനിലക്കാരി ബിന്ദുതന്നെ അശ്വതി സംഘടിപ്പിക്കുന്ന വിവിധ യാത്രകളെ സംബന്ധിച്ച് മൊഴിനല്‍കിയിട്ടുണ്ട്. ദുബായിയിലും മറ്റും കുറഞ്ഞ വേതനത്തിന് ജോലിചെയ്യുന്ന പെണ്‍കുട്ടികളെയും ഇവര്‍ വലയിലാക്കാറുണ്ട്. വിസകാലാവധി തീരുന്നതിനുമുമ്പായി ഇവര്‍ കൂടുതല്‍ ശമ്പളം വാഗ്ദാനം ചെയ്ത് മറ്റേതെങ്കിലും വിസനല്കാമെന്ന ഉറപ്പ് നല്‍കും. അതിനുശേഷം വിസിറ്റിങ്ങ് വിസയില്‍ പിന്നീട് തിരിച്ചുവന്നാല്‍ മതിയെന്ന് അറിയിക്കുകയും ചെയ്യും. തിരിച്ചുവരുന്നതിനു മറ്റുമായുള്ള ടിക്കറ്റും നേരത്തെ എടുത്തുനല്കിവിശ്വാസ്യതയുണ്ടാക്കും. എന്നാല്‍ വിസിറ്റിങ്ങ് വിസയിലെത്തിയശേഷമായിരിക്കും ഇവരെ ചതിയില്‍ പെടുത്തുക. വിസിറ്റിംഗ്വിസയുടെ കാലാവധി അവസാനിക്കുന്നതുവരെ ഇവര്‍ക്ക് ജോലിതരപ്പെടുത്താതെ എന്തെങ്കിലും തുക മാത്രം നല്‍കും ഇതിനിടെയായിരിക്കും റാക്കറ്റില്‍പ്പെട്ട മറ്റ് സ്ത്രീകള്‍ക്കൊപ്പം ഇവര്‍ താമസിപ്പിച്ച് അനാശാസ്യപ്രവര്ത്തിയിലേക്ക് പ്രേരിപ്പിക്കുക. അശ്വതി ഏതൊക്കെ പെരുകളിലാണ് വ്യാജപാസ് പോര്‍ട്ടുകള്‍ തരപ്പെടുത്തിയിട്ടുള്ളതെന്നത് സംബന്ധിച്ച് വിവിധ പാസ്പോര്‍ട്ട് ഓഫീസുകള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തിയിട്ടുണ്ട്. വിമാനത്താവളത്തിലെത്തിയാല്‍ ഇവരെ പിടികൂടുന്നതിനായി ലൂക്കൗട്ട് നോട്ടിസും പുറപ്പെടുവിക്കും. ഇവര്‍ ഏറെ പാസ്പോര്‍ട്ടുകളും വ്യാജ മേല്‍വിലാസത്തിലാണ് എടുത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇവരെ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ മാത്രമെ പിടികുടുവാനും കഴിയുകയുള്ളൂ. വ്യാജ മേല്‍വിലാസത്തില്‍ ഇവര്‍ക്ക് പാസ്പോര്ട്ടുകള് ധാരാളമായി എടുക്കുവാന്‍ കഴിഞ്ഞത് പോലീസിലെ ചിലരുടെയും സഹായം ലഭ്യമായതുകൊണ്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: