തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിലെ മിനി ബൈപാസില്‍ തത്തപ്പിള്ളിക്കടവ് പാലത്തില്‍ ഒക്ടോബര്‍ 1 മുതല്‍ ടോള്‍ പിരിക്കുവാനുള്ള കേരള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബിജെപി തൃപ്പൂണിത്തുറ മുനി.കമ്മറ്റി സര്‍ക്കാരിന് മുന്നറിയിപ്പ് നല്കി. മുനി.കമ്മറ്റി പ്രസിഡന്റ് സീനാ സുരേഷിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സംസ്ഥാന സമിതി അംഗങ്ങളായ കെ.പി.സുബ്രഹ്മണ്യന്, വി.മധുസുദനന്‍, മണ്ഡലം പ്രസിഡന്റ് വി.ആര്.വിജയകുമാര്‍, ജനറല്‍ സെക്രട്ടറി കെ.വി.സുനില്‍ കുമാര്‍ വൈസ് പ്രസിഡന്റുമാരായ കെ.ടി.ബൈജു സുദീഷ്, കര്‍ഷകമോര്‍ച്ച പ്രസിഡന്റ് പി.വി.പ്രേംകുമാര്‍, കൗണ്‍സിലര്‍ ആര്.ബാബു, മുനി.നേതാക്കായ രാജേഷ്, സലി, മഹേഷ്, സി.രാജേന്ദ്രന് എന്നിവര്‍ സംസാരിച്ചു. സെപ്തംബര്‍ 30ന് രാത്രി 12 മണിക്ക് പാലത്തില്‍ ഉപരോധം നടത്താനും യോഗം തിരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: