നിങ്ങള്ക്കിഷ്ടമില്ലാത്തതോ വിപരീതമായതോ ആയ ഒരു വാക്ക് ഒരാളുടെ മുഖത്തില്‍ നിന്ന് കേള്‍ക്കുമ്പോഴേക്ക് അയാളെ വെറുക്കരുത്. നല്ലവണ്ണം ആലോചിച്ച് നോക്കണം, അയാളിങ്ങനെ പറയാനുള്ള കാരണമെന്താണെന്ന്. നിഷ്കളങ്കമായി അതിന്റെ കാരണത്തെ കണ്ടുപിടിക്കണം. വാസ്തവത്തില്‍ നിങ്ങളുടെ കുറ്റം കൊണ്ടുതന്നെയാണ് അയാളങ്ങനെ പറയാനിടവന്നതെങ്കില് നിങ്ങള്‍ നിങ്ങളെത്തന്നെയാണ് വെറുക്കേണ്ടത്. മേലില്‍ അങ്ങനെ മറ്റൊരാളെ ക്കൊണ്ടു പറയിക്കാതിരിക്കത്തക്കനിലയില് നിങ്ങളുടെ സ്വഭാവത്തെ തിരുത്തണം. അല്ല, പറയുന്നവര്‍ തന്റെ ദുര്ബുദ്ധികൊണ്ടോ തെറ്റിദ്ധാരണകൊണ്ടോ നിങ്ങള്‍ക്കില്ലാത്ത അപരാധം പറയുകയാണെന്ന് ബോധ്യം വന്നാലും അയാളെ വെറുക്കരുത്. അപ്പോഴും അയാളോട് വിനയവുംസ്നേഹവും മാത്രം കാണിച്ചാല്‍ മതി. എന്നാല്‍ കാലം കൊണ്ട് അയാള്‍ക്ക് തന്നത്താന്‍ ബോധ്യം വന്ന് പശ്ചാത്തപിച്ചോളും.
സ്വാമി ജ്ഞാനാനന്ദസരസ്വതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: