കണ്ണൂറ്: ജില്ലയിലെ സ്കൂള്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് ഉജ്ജ്വല വിജയം. മുന്‍വര്‍ഷത്തെ പോലെയും ഈ വര്‍ഷവും മിക്ക സ്കൂളുകളലും എബിവിപി മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. മിക്ക സ്കൂളുകളിലും എംഎസ്എഫ്- ക്യാമ്പസ് ഫണ്ട് സഖ്യമാണ് മത്സരിച്ചത്. എന്നിട്ടും എംഎസ്എഫിന് മുന്‍വര്‍ഷത്തെ സീറ്റുകള്‍ നിലനിര്‍ത്താനായില്ല. ജില്ലയിലെ പല സ്കൂളുകളിലും കെഎസ്യുവിന് നാമമാത്രമായ വിജയം പോലും നേടാനായില്ല. തലശ്ശേരി സെണ്റ്റ് ജോസഫ്സ് ഹൈസ്കൂളില്‍ എബിവിപി ഉജ്ജ്വല വിജയമാണ് നേടിയത്. ആകെയുള്ള സീറ്റുകളില്‍ ൧൯ എണ്ണം എബിവിപി നേടി. കണ്ണൂറ് ചിറക്കല്‍ രാജാസ് ഹൈസ്കൂളില്‍ ഭൂരിപക്ഷം സീറ്റുകളും എബിവിപി കരസ്ഥമാക്കി. ഇരിട്ടി എച്ച്എസ്എസില്‍ എബിവിപി ൧൦ സീറ്റ് നേടി. കൂടാളി ഹൈസ്കൂളില്‍ ൧൫ സീറ്റ് നേടി. പാനൂറ് കെകെവിഎം എച്ച്എസ്എസില്‍ ൮ഉം കൊളവല്ലൂറ് എച്ച്എസ്എസില്‍ ൬ഉം ചിറക്കര വിഎച്ച്എസ്എസില്‍ ൯ഉം പാലയാട് എച്ച്എസ്എസില്‍ ൫ഉം കാവുംഭാഗം എച്ച്എസ്എസില്‍ ൫ഉം സീറ്റുകള്‍ എബിവിപി നേടി. കഴിഞ്ഞ വര്‍ഷം രണ്ട് സീറ്റ് മാത്രം നേടിയ പാനൂറ് എച്ച്എസ്എസില്‍ ഈ വര്‍ഷം ൭ സീറ്റുകള്‍ എബിവിപി കരസ്ഥമാക്കി. പാനൂറ് ചോതാവൂറ് എച്ച്എസ്എസില്‍ എബിവിപി യൂണിറ്റ് ആരംഭിക്കുന്നത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് പോലീസ് സംരക്ഷണത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ൨ സീറ്റുകള്‍ നേടി എബിവിപി സാന്നിധ്യം തെളിയിച്ചു. ഈ തെരഞ്ഞെടുപ്പില്‍ നിരവധി ഹൈസ്കൂളുകളില്‍ എബിവിപിക്കെതിരെ കെഎസ്യു-ക്യാമ്പസ് ഫ്രണ്ട്-എംഎസ്എഫ് സഖ്യം മത്സരിച്ചതായി എബിവിപി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: