കൂത്താട്ടുകുളം: ലോകാരാധ്യനായ ശ്രീനാരായണ ഗുരുദേവനെ അപമാനിച്ച ഡിസിസി പ്രസിഡന്റ് വി.ജെ.പൗലോസ് ഹിന്ദു സമൂഹത്തോട് മാപ്പ് പറയണമെന്ന് ഹിന്ദുഐക്യവേദി മൂവാറ്റുപുഴ താലൂക്ക് ജനറല്‍ സെക്രട്ടറി പി.എം.മനോജ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ ജാതിമത ചിന്തകളെ ദൂരീകരിച്ച് ഹൈന്ദവ സമൂഹത്തെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിയ ശ്രീനാരായണഗുരുദേവനെ അപമാനിച്ച വി.ജെ.പൗലോസ് സാംസ്ക്കാരിക കേരളത്തിന് അപമാനമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാന്യതയില്ലാതെ പെരുമാറുന്ന വി.ജെ.പൗലോസിനെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പാര്‍ട്ടിയില്‍നിന്നും പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക പരിഷ്കര്‍ത്താവും ഋഷിതുല്യനുമായ ഗുരുദേവനെ അപമാനിച്ച ഡിസിസി പ്രസിഡന്റ് വി.ജെ.പൗലോസ് ലോകജനതയോട് മാപ്പ് പറയണം. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഭാരതീയ സംസ്ക്കാരത്തിന് തന്നെ അപമാനമായിരിക്കുകയാണ്. ഭാരതത്തിന്റെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിവരെ ആദരവോടെ കണ്ടിരുന്ന ശ്രീനാരായണഗുരുദേവനെ അപമാനിച്ചത് കേരള സര്‍ക്കാരിന്റെ സംസ്ക്കാരശൂന്യത വ്യക്തമാക്കുന്നു. രമേശ് ചെന്നിത്തല വി.ജെ.പൗലോസിനെതിരെ നടപടിയെടുത്ത് മാതൃക കാണിക്കണമെന്ന് അഖില കേരള വിശ്വകര്‍മ്മ മഹാസഭ മൂവാറ്റുപുഴ താലൂക്ക് യൂണിയന് ജനറല്‍ സെക്രട്ടറി പി.സി.അജയഘോഷ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: