അങ്കമാലി: അങ്കമാലി നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളുടെ അധീനതയില്‍ ഉള്ള തകര്‍ന്നു കിടക്കുന്ന വിവിധ റോഡുകളുടെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കായി വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍നിന്നും 60 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. ജോസ് തെറ്റയില്‍ എംഎല്‍എ അറിയിച്ചു.
മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിലെ എടലക്കാട് പോര്‍ക്കുന്നുപാറ റോഡിന് 3 ലക്ഷം രൂപയും വടക്കേപാടം വടക്കന്‍സ് റോഡിന് 2 ലക്ഷം രൂപയും കൂഴുക്കാരന് ശങ്കരന്‍കുഴി ലിങ്ക് റോഡിന് 5.5 ലക്ഷം രൂപയും കാലടി ഗ്രാമപഞ്ചായത്തിലെ വര്ക്കടപ്പാറ-പൊതിയക്കര റോഡിന് 4.73 ലക്ഷം രൂപയും പൊതിയക്കര മാണിക്കമംഗലം റോഡിന് 5 ലക്ഷം രൂപയും പുളിയേലിപ്പടി-പറയത്തുംപടി ലിങ്ക് റോഡിന് 3 ലക്ഷം രൂപയും മരോട്ടിച്ചോട് സിഐപി കനാല്‍ബണ്ട് റോഡിന് 4 ലക്ഷം രൂപയും സെന്റ് മാര്ട്ടിന് റോഡിന് 6 ലക്ഷം രൂപയും കറുകുറ്റി ഗ്രാമപഞ്ചാത്തിലെ വാരിയം റോഡിന് 4 ലക്ഷം രൂപയും ഞാലൂക്കര ഈസ്റ്റ്-ശാസ്താംകാവ് ലിങ്ക് റോഡിന് 2 ലക്ഷം രൂപയും പാറക്കടവ് ഗ്രാമപഞ്ചായത്തിലെ ഈശാനിമറ്റം കോട്ടത്തറ പൂവ്വത്തുശേരി 2.20 ലക്ഷം രൂപയും പാനികുളങ്കര റോഡിന് 3 ലക്ഷം രൂപയും മൂഴിക്കുളം ബണ്ട് റോഡിന് 4 ലക്ഷം രൂപയും മാമ്പ്ര ജിഎല്‍പിഎസ് – ചാലക്കുടി എല്‍ബിസി ബണ്ട് ഡയറി ജംഗ്ഷന് റോഡിന് 3 ലക്ഷം രൂപയും മലയാറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വള്ളിയംകുളം കോളനി റോഡിന് 3 ലക്ഷം രൂപയും തുറവൂര്‍ ഗ്രാമപഞ്ചായത്തിലെ മേപ്പാ-കിടങ്ങൂര്‍ ചര്‍ച്ച് റോഡിന് 5.50 ലക്ഷം രൂപയും ആണ് അനുവദിച്ചിട്ടുള്ളതെന്ന് അഡ്വ. ജോസ് തെറ്റയില്‍ എംഎല്‍എ അറിയിച്ചു.
കാലവര്‍ഷം മൂലം ഗതാഗതയോഗ്യമല്ലാതായ റോഡുകളുടെ അറ്റകുറ്റപണികള്ക്കായിട്ടാണ് തുക അനുവദിച്ചിട്ടുള്ളത്. പഞ്ചായത്തുകളുടെ കീഴിലുള്ള ഈ റോഡുകളുടെ കൃത്യസമയത്തുള്ള പുനരുദ്ധാരണത്തിനും അറ്റകുറ്റപണികള്‍ക്കുമായി കൃത്യസമയത്തിന് പഞ്ചായത്തുകള്‍ തുക വകയിരുത്താത്തതുമൂലം ഈ വഴികളിലൂടെയുള്ള വാഹനഗതാഗതവും കാല്‍നടയാത്രയും ദുസഹമാകുന്ന രീതിയില്‍ റോഡുകള്‍ ശോചനീയമായിരിക്കുകയാണ്. ഈ റോഡുകളിലൂടെയുള്ള യാത്രാക്ലേശവും ബുദ്ധിമുട്ടുമനസ്സിലാക്കിയ അഡ്വ ജോസ് തെറ്റയില്‍ എംഎല്‍എ റവന്യൂ വകുപ്പ് മന്ത്രിയ്ക്ക് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് വെള്ളപൊക്ക ദുരിതാശ്വാസ നിധിയില്‍നിന്നും ഈ റോഡുകളുടെ പുനരുദ്ധാരണത്തിനായി തുക അനുവദിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: