കൊച്ചി: വിശ്വഹിന്ദുപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ആര്‍എസ്എസ് മുന്‍ സര്‍സംഘചാലക് ആയിരുന്ന കെ.എസ്.സുദര്‍ശനെ കലൂര്‍ ഹിന്ദു സാംസ്ക്കാരിക കേന്ദ്രത്തില്‍ കൂടിയ യോഗത്തില്‍ അനുസ്മരിച്ചു. വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ ജസ്റ്റിസ് എം.രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. ജന്മഭൂമി എംഡി എം.രാധാകൃഷ്ണന് അനുസ്മരണപ്രഭാഷണം നടത്തി. ബഹുമുഖ പ്രതിഭയായിരുന്നു കെ.എസ്.സുദര്ശന് എന്ന് അദ്ദേഹം പറഞ്ഞു. ഏത് വിഷയത്തിലും അഗാധമായ പാണ്ഡിത്യവും തികഞ്ഞ വാഗ്മിയും ചിന്തകനും സര്‍വ്വോപരി ഹിന്ദുരാഷ്ട്രത്തിനുവേണ്ടി മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ച വ്യക്തിത്വവുമായിരുന്നു അദ്ദേഹം.
പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം ദിശാബോധം നല്കി. ആര്‍എസ്എസിന്റെ മാത്രം ചിന്തകനായിരുന്നില്ല അദ്ദേഹം. രാഷ്ട്രത്തിന് ശരിയായ ദിശാബോധം പകരുന്ന അഗാധപാണ്ഡിത്യവും അദ്ദേഹത്തിനുണ്ടായിരുന്നു. മുസ്ലീം, ക്രിസ്ത്യന്‍ മതനേതൃത്വവുമായി ചര്‍ച്ച ചെയ്ത് സമവായം രൂപപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
അഖിലഭാരത ഉപാധ്യക്ഷനായ കെ.വി.മദനന്, ജസ്റ്റിസ് രാമചന്ദ്രന്, ഉപാധ്യക്ഷയായ സരള എസ്.പണിക്കര്‍, ഡോ. മല്ലിക, എം.സി.വത്സന് തുടങ്ങിയവര്‍ അനുസ്മരണം നടത്തി. ജനറല്‍ സെക്രട്ടറി വി.മോഹന്‍ സ്വാഗതവും വിഭാഗ് സെക്രട്ടറി എന്‍.ആര്.സുധാകരന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: