കൂടാളി: സഹകരണ സ്ഥാപനങ്ങള്‍ നാടിണ്റ്റെ വികസന കാര്യങ്ങളില്‍ വഹിക്കുന്ന പങ്ക് ശ്ളാഘനീയമാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഒ.രാജഗോപാല്‍ അഭിപ്രായപ്പെട്ടു. കൂടാളിയില് പുതുതായി ആരംഭിച്ച പഴശ്ശിരാജാ ലേബര്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പരസ്പരവിശ്വാസവും സഹവര്‍ത്തിത്വവും സഹകരണ മേഖലയുടെ സമഗ്രപുരോഗതിക്ക് അനിവാര്യമാണ്. വാണിജ്യബാങ്കുകള്‍ കൊള്ളലാഭം മുന്നില്‍കണ്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ സമൂഹത്തിണ്റ്റെ താഴെതട്ടിലുള്ളവര്‍ക്ക് ഗുണം കിട്ടാത്ത അവസ്ഥയാണിപ്പോഴുള്ളത്. സഹകരണ മേഖലയിലുള്ള ബാങ്കുകള്‍ മാത്രമാണ് ഇത്തരത്തിലുള്ളവര്‍ക്ക് ഏക ആശ്രയം. സഹകരണ രംഗത്ത് ഏറെ മുന്നിലുള്ള സംസ്ഥാനമാണ് കേരളം. അതുകൊണ്ട് തന്നെ ഇതിണ്റ്റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്നും രാജഗോപാല്‍ പറഞ്ഞു. ചടങ്ങില്‍ കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സീന പ്രദീപ് അധ്യക്ഷത വഹിച്ചു. നിക്ഷേപ സ്വീകരണം ആര്‍എസ്എസ് പ്രാന്തകാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി നിക്ഷേപസ്വീകരണവും ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത് പഴശ്ശിരാജയുടെ ഫോട്ടോ അനാച്ഛാദനവും വായ്പാവിതരണം മുണ്ടേരി ഗംഗാധരനും ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം എന്‍.കെ.സുരേഷ്കുമാറും നിര്‍വ്വഹിച്ചു. ടി.പ്രഭാവതി, പി.രാമചന്ദ്രന്, വി.എ.രാജന്, പി.കെ.വേണുഗോപാല്‍, സി.വി.വിജയന്‍മാസ്റ്റര്‍, ടി.വി.വേണുമാസ്റ്റര്‍, പി.പി.പങ്കജാക്ഷന്, എം.കെ.സതീശന്, കെ.ടി.സുധാകരന് മാസ്റ്റര്‍, സി.കുഞ്ഞിക്കണ്ണന് മാസ്റ്റര്‍, പി.സുഭാഷ്, ഇ.സജീവന്, പങ്കന് രവീന്ദ്രന്, ടി.പി.താഹ, കെ.സി.രാമചന്ദ്രന്, കെ.വി.കുഞ്ഞപ്പനായര്‍ എന്നിവര്‍ സംസാരിച്ചു. പ്രസിഡണ്ട് പി.കെ.അരവിന്ദാക്ഷന് സ്വാഗതവും ഹോണററി സെക്രട്ടറി കെ.രാജു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: