ന്യൂദല്‍ഹി: പാക് അധിനിവേശ കാശ്മീരില്‍ ചൈനീസ് ഭടന്മാരുടെ സാന്നിദ്ധ്യം ഇപ്പോഴുമുണ്ടെന്ന് ഇന്ത്യന്‍ കരസേനമേധാവി ബിക്രം സിംഗ് പറഞ്ഞു. അതിര്‍ത്തിയില്‍ ഇവരുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ സംരക്ഷിക്കുവാനാണ് ഭടന്മാരെ വിന്യസിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചൈനയുമായി 1962 ല്‍ ഉണ്ടായ യുദ്ധം ഇനി ആവര്‍ത്തിക്കില്ലെന്നും സിംഗ് പറഞ്ഞു.പാക് അധിനിവേശ കാശ്മീരിലെ ചൈനീസ് സേനയുടെ സാന്നിദ്ധ്യം ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ആശങ്ക ചൈനയെ അറിയിച്ചിട്ടുണ്ട്. 4,000 ത്തോളം സൈന്യത്തെയാണ് പാക് അധിനിവേശ കാശ്മീരില്‍ വിന്യസിച്ചിരിക്കുന്നത്.
വടക്ക് കഴിക്കന്‍ സംസ്ഥാനങ്ങളിലെ സ്ഥിതിവിശേഷങ്ങളില്‍ താന്‍ സംതൃപ്തനാണെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. അരുണാചല്‍ പ്രദേശിലെ സ്ഥിതിഗതികളും മറിച്ചല്ലെന്നും അദ്ദേഹം പറഞ്ഞു. ശത്രു രാജ്യങ്ങളിലെ ഒരാളെയും ഇന്ത്യന്‍ മണ്ണില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനീസ് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ എത്തിയെന്ന റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചോദ്യത്തിന് അത്തരമൊരു നടപടിയും ഇന്ത്യന്‍ അതിര്‍ത്തിയില്‍ അനുവദിക്കില്ലെന്നായിരുന്നു.
അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 1962 ലെയുദ്ധം ആവര്‍ത്തിക്കുമോയെന്ന് ചോദിച്ചപ്പോള്‍ അതൊരിക്കലും സംഭവിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രാഷ്ട്രത്തിന്റെ സൈനിക തലവനെന്ന നിലയില്‍ അത്തരമൊരു യുദ്ധം ഇനി ആവര്‍ത്തിക്കില്ലെന്ന് തനിക്ക് ഉറപ്പ് പറയാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ അതിര്‍ത്തിയെ സംരക്ഷിക്കേണ്ട ചുമതല തങ്ങള്‍ക്കുണ്ടെന്നും അതുകൊണ്ട് തന്നെ രാജ്യത്തിനുള്ളില്‍ അനധികൃതമായി ശത്രുരാജ്യങ്ങളില്‍ നിന്നും കടക്കാന്‍ അനുവദിക്കില്ലെന്നും അതിനുള്ള ഉറപ്പ് താന്‍ നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയില്‍ നടക്കുന്ന ഇത്തരത്തിലുള്ള എല്ലാ നടപടികളും തങ്ങള്‍ തടയുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: