പെരുമ്പാവൂര്‍: വിശ്വകര്‍മ്മജയന്തിയോടനുബന്ധിച്ച് ബിഎംഎസ് പെരുമ്പാവൂര്‍ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ദേശീയ തൊഴിലാളിദിനാചരണം നടത്തി. ഐരാപുരം റബര്‍ പാര്‍ക്ക് പരിസരത്തുനിന്നും ആരംഭിച്ച പ്രകടനം വളയന്ചിറങ്ങരയില് സമാപിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ.സി.മുരളീധരന് ഉദ്ഘാടനം ചെയ്തു. മേഖലാ വൈസ് പ്രസിഡന്റ് കെ.എസ്.മോഹനന് അധ്യക്ഷത വഹിച്ച യോഗത്തില്‍ വി.ജി.ശശികുമാര്‍, പി.ഇ.വിജയന്, കെ.എ.സാജു, വി.എന്‍.വിജയന്, എം.എ.ഷാജി, രമേശന് നായര്‍ എന്നിവര്‍ സംസാരിച്ചു.
വിശ്വസംസ്കൃതി കേന്ദ്ര പെരുമ്പാവൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന വിശ്വകര്‍മ്മദിനാഘോഷം റിട്ട. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എം.എന്‍.പ്രഭാകരന് ഉദ്ഘാടനം ചെയ്തു. ആചാര്യ മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടര്‍ എ.കെ.വിജയനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വി.നാരായണന്, കെ.കെ.വി.കൊമ്പനാട്, സന്തോഷ് ആചാര്യ, സ്വാമി നീലകണ്ഠന് ആചാര്യ, താരാ സുരേഷ്, അംബിക, പാപ്പുക്കുട്ടന് ആചാര്യ, സുരേഷ് കെ.ആചാര്യ, എ.ആര്.ചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
അങ്കമാലി: ബിഎംഎസ് അങ്കമാലി മേഖല സമിതിയുടെ നേതൃത്വത്തില്‍ വിശ്വകര്‍മ്മജയന്തി ദേശീയ തൊഴിലാളി ദിനമായി ആചരിച്ചു. തുറവൂര്‍ ജംഗ്ഷനില്‍ സംഘടിപ്പിച്ച ദിനാചരണം ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി പി. എസ്. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ബിഎംഎസ് മേഖല പ്രസിഡന്റ് എന്‍. വി. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. മസ്ദൂര്‍ സംഘം ഫെഡറേഷന് പ്രസിഡന്റ് എം. ജെ. ശശിരാജ, ബിജെപി അങ്കമാലി മണ്ഡലം കണ്‍വീനര്‍ ബിജു പുരുഷോത്തമന്, എം. പി. പ്രദീപ്കുമാര്‍, എം. ബി. സുനില്‍, ബി. ആര് രാധാകൃഷ്ണന്, കെ. ടി. ഷാജി, വി. ആര് രഞ്ജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രകടനത്തിന് ഇ. വി. ചാക്കോച്ചന്, പി. കെ. സന്തോഷ്, എം. കെ. ജനകന്, ഉദയകുമാര്‍, സുരേഷ്, കെ. ബി. നജീ, എം. കെ. മോഹനന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മൂവാറ്റുപുഴ: ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ ദേശീയ തൊഴിലാളി ദിനമായി വിശ്വകര്‍മ്മ ജയന്തി ആചരിച്ചു. കല്ലൂര്‍ക്കാട് ടൗണില്‍ പ്രവര്‍ത്തക റാലിയും തുടര്‍ന്ന് പൊതുസമ്മേളനവും നടന്നു. സാധാരണക്കാരുടെ ജനജീവിതത്തെ താറുമാറാക്കുന്ന പാചകവാതക സബ്സിഡി വെട്ടികുറയ്ക്കുന്ന നടപടിയും ഡീസല്‍ വിലവര്‍ദ്ധനവ് തടയണമെന്നും ബി എം എസ് ജില്ലാ സെക്രട്ടറി ആര് രഘുരാജ് ആവശ്യപ്പെട്ടു. കഴിഞ്ഞ ഇരുപത് വര്‍ഷമായി രാജ്യത്ത് നടത്തുന്ന മന്മോഹന് പരിഷ്കാരങ്ങള്‍ പുന പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിലകയറ്റം നിയന്ത്രിക്കുക ബോണസ് ഗ്രാറ്റിവിറ്റി പരിധി എടുത്ത് കളയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്2013 ഫെബ്രുവരി 20, 21 തീയതികളില്‍ പൊതുപണിമുടക്ക് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മേഖല പ്രസി. എം ആര് പ്രകാശ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ നേതാക്കളായ പി ആര് ഉണ്ണികൃഷ്ണന് കെ സി ബാബു മേഖലാ നേതാക്കളായ ടി ഡി ജയന് കെ ജി മനോജ് എം കെ രാജേഷ് എം എസ് അജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: