കൊച്ചി: പ്രശസ്ത ചെറുകഥാകൃത്ത് വാ. ലക്ഷ്മണപ്രഭുവിന്റെ പതിനാല് കോംഗ്കണികഥകളുടെ സമാഹാരമായ ‘കള്ക്കാന്തു ഉജ്വാഡു’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് കൊച്ചിയില്‍ നടന്നു. അയോധ്യാ പ്രിന്റേഴ്സ് ജനറല്‍ മാനേജര്‍ ടി.ജി. മോഹന്‍ദാസ് എറണാകുളം സുധീന്ദ്ര മെഡിക്കല്‍ മിഷനിലെ മുതിര്‍ന്ന ഡോക്ടര്‍ വി. രാമാനന്ദപൈക്ക് പുസ്തകത്തിന്റെ ആദ്യ പ്രതി നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. കോഴിക്കോട്ടുനിന്നും പ്രസിദ്ധീകരിച്ചുവരുന്ന ‘സാരസ്വതി വാണി’ മാസികയില്‍ നാഗരി ലിപിയില്‍ പല ഘട്ടങ്ങളിലായി പ്രസിദ്ധീകരിച്ചുവന്ന കോംഗ്കണി കഥകളുടെ സമാഹാരമാണ് ‘കള്ക്കാന്തു ഉജ്വാഡു’ (ഇരുട്ടില്‍ വെളിച്ചം).
കൊച്ചി നഗരസഭാ കൗണ്‍സിലര്‍ സുധ ദിലീപ്കുമാര് പ്രകാശനച്ചടങ്ങ് ഉദ്ഘാടനംചെയ്തു. എറണാകുളം നഗര്‍ സംഘചാലക് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പുസ്തക പരിചയം നടത്തിയത് പ്രശസ്ത കോംഗ്കണി സാഹിത്യകാരന് ശരത്ചന്ദ്ര ഷേണായിയാണ്. അഭിഭാഷകന് ആര്. ധനഞ്ജയ ഷേണായി, സാമൂഹ്യപ്രവര്‍ത്തകനും വ്യാപാരിയുമായ സദാനന്ദഭട്ട് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. അന്തരിച്ച ആര്‍എസ്എസ് മുന്‍ സര്‍സംഘചാലക് കെ.എസ്. സുദര്ശന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: