കണ്ണൂറ്: മതതീവ്രവാദികളാല്‍ കൊല്ലപ്പെട്ട എബിവിപി കണ്ണൂറ് നഗര്‍ സമിതി അംഗം സച്ചിന് ഗോപാലിന് ഇന്ന് നാട് ശ്രദ്ധാഞ്ജലിയര്‍പ്പിക്കും. കണ്ണൂറ് നവനീതം ഓഡിറ്റോറിയത്തില്‍ വൈകുന്നേരം ൪ മണിക്ക് ശ്രദ്ധാഞ്ജലി ചടങ്ങ് നടക്കും. ചടങ്ങില്‍ എബിവിപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഉമേശ്ദത്ത് ശര്‍മ്മ, ആര്‍എസ്എസ് പ്രാന്ത കാര്യവാഹക് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന് തുടങ്ങിയ രാഷ്ട്രീയ, സാമൂഹിക, സാമുദായിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. കഴിഞ്ഞ ജൂലൈ ആറാം തീയ്യതി പള്ളിക്കുന്ന് ഗവ. ഹയര്‍ സെക്കണ്റ്ററി സ്കൂളിന് മുന്നില്‍ വെച്ച് പോപ്പ്. ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് തീവ്രവാദികള്‍ സച്ചിന് ഗോപാലിനെ മൃഗീയമായി കുത്തി പരിക്കേല്‍പ്പിക്കുകയും തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ രണ്ട് മാസത്തോളം പരിയാരം മെഡിക്കല്‍ കോളേജിലും മംഗലാപുരത്ത് കെഎംസിയിലും ചികിത്സയിലായിരുന്നു. എന്നാല്‍ വന്കുടലിനടക്കം ഗുരുതരമായി പരിക്കേറ്റ സച്ചിന് ഗോപാല്‍ സപ്തംബര്‍ ൫ന് മംഗലാപുരത്ത് ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു. ക്യാമ്പസ് ഫ്രണ്ടിനെ മറയാക്കി പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം ആസൂത്രിതമായി നടത്തിയ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലായിരുന്നു കൊലപാതകമെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. കൊലപാതക കേസില്‍ പോപ്പ്. ഫ്രണ്ട് നേതാവടക്കം മൂന്നുപേരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമത്തില്‍ പങ്കാളികളായ കൂടുതല്‍ പേര് ഉടന്‍ പിടിയിലാകുമെന്നാണ് പോലീസ് നല്കുന്ന സൂചന. അക്രമത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായെങ്കിലും കൊലപാതകത്തിന് പിന്നിലുള്ള ഗൂഢാലോചനയെക്കുറിച്ചും, സംഭവത്തിലെ മുഴുവന്‍ പ്രതികളെയും പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ടും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ പ്രക്ഷോഭത്തിണ്റ്റെ പാതയിലുമാണ്. സ്വന്തം വീടിണ്റ്റെയും ഒരു നാടിണ്റ്റെയും പ്രതീക്ഷയായിരുന്ന സച്ചിന് ഗോപാലിണ്റ്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കാനും ശ്രദ്ധാഞ്ജലി അര്‍പ്പിക്കാനുമായി നടത്തുന്ന ചടങ്ങില്‍ മുഴുവന്‍ ജനങ്ങളുടെയും പങ്കാളിത്തമുണ്ടാകണമെന്ന് എബിവിപി ജില്ലാ കണ്‍വീനര്‍ കെ.രഞ്ചിത്ത് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: