ഏലൂര്‍: ഏലൂര്‍ നഗരസഭ അധ്യക്ഷ യുഡിഎഫിലെ ലിസി ജോര്‍ജ് അവിശ്വാസത്തിലൂടെ പുറത്തായി. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പതി=മൂന്നിനെതിരെ 17 വോട്ടിനാണ് പാസായത്. ബിജെപി അവിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തു. മുപ്പത്തിയൊന്ന് അംഗ സഭയില്‍ ബിജെപിക്ക് മൂന്ന് അംഗങ്ങളാണുള്ളത്. യുഡിഎഫിന് 14 ഉം എല്‍ഡിഎഫിന് 13 ഉം ഒരു സ്വതന്ത്രനുമാണുള്ളത്. നഗരസഭാ ഭരണത്തിലെ കെടുകാര്യസ്ഥത ആരോപിച്ചാണ് ഇടതുപക്ഷം അവിശ്വാസം കൊണ്ടുവന്നത്. 18 അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എന്നാല്‍ മുസ്ലീംലീഗിലെ പി.എം. അബൂബക്കര്‍ ചര്‍ച്ചയില്‍ പങ്കെടുത്തെങ്കിലും വോട്ടെടുപ്പില്‍നിന്നും വിട്ടുനിന്നു. സ്വതന്ത്ര അംഗം സുബൈദ ഹംസയും അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തു. ജില്ലാ നഗരസഭ റീജണല്‍ ജോയിന്റ് ഡയറക്ടര്‍ ജോര്‍ജ് വള്ളക്കാലില്‍ വരണാധികാരിയായിരുന്നു. വന്‍ പോലീസ് സംഘവും സ്ഥലത്ത് ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: