മക്കളേ, കീര്‍ത്തനങ്ങള്‍ പാടുന്നതിലൂടെ ഈശ്വരസാക്ഷാത്കാരം മാത്രമല്ല, ലക്ഷ്യമാക്കുന്നത്, മറ്റ് ഗുണങ്ങളും ഇതുകൊണ്ടുണ്ട്. കീര്‍ത്തനങ്ങളും പ്രാര്‍ത്ഥനകളും നല്ല തരംഗങ്ങള്‍ നമ്മിലും നമുക്കുചുറ്റിലും ഉണര്‍ത്തുന്നു. പ്രതികാരചിന്ത അവിടെയില്ല, ശത്രുഭാവമില്ല. സകലരെയും മിത്രമായിക്കാണാനുള്ള ഭാവമാണവിടെയുള്ളത്. കീര്‍ത്തനത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ഭക്തനില്‍ ഒരു മനനമാണ് നടക്കുന്നത്.
ഒരു കുട്ടി ഒരു വാക്ക് പത്തുപ്രവശ്യം ആവര്‍ത്തിച്ചുരുവിട്ട് മനഃപാഠമാക്കുന്നു, ഹൃദയത്തിലുറപ്പിക്കുന്നു. അതുപോലെ കീര്‍ത്തനങ്ങള്‍ പാടുമ്പോള്‍, ഈശ്വരന്റെ ഗുണങ്ങള്‍ ആവര്‍ത്തിച്ചുപറയുമ്പോള്‍ അത് ഹൃദയത്തിലുറയ്ക്കുന്നു. ജീവിതത്തില്‍ ഉണര്‍വുണ്ടാകുന്നു. കീര്‍ത്തനം എന്നത് മനസ്സിന് സന്തോഷം പകരലാണ്. അത് മനസ്സിന്റെ വിശ്രാന്തിയാണ്.
മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: