കണ്ണൂറ്: എബിവിപി പ്രവര്‍ത്തകനായിരുന്ന സച്ചിന് ഗോപാലിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് സിറ്റി യൂണിറ്റ് പ്രസിഡണ്ട് തലശ്ശേരി പുന്നോല്‍ കുറിച്ചിയില്‍ സീനത്ത് മന്‍സിലിലെ ലത്തീഫിനെ കണ്ണൂറ് ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി റിമാണ്റ്റ് ചെയ്തു. കൂടുതല്‍ തെളിവെടുപ്പിനായി ഇയാളെ പോലീസ് കോടതിയില്‍ നിന്നും അടുത്തദിവസം കസ്റ്റഡിയില്‍ വാങ്ങും. കഴിഞ്ഞ ജൂലൈ ൬നാണ് പള്ളിക്കുന്നില്‍ വെച്ച് സച്ചിന് അക്രമിക്കപ്പെട്ടത്. സംഭവത്തില്‍ ഇനിയും ഏതാനും പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് അക്രമികള്‍ അടുത്തദിവസം പിടിയിലാകുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: