ചെന്നൈ: കൂടംകുളം ആണവനിലയത്തിനെതിരെ പ്രതിഷേധ സമരം നടത്തിയ 200 പേരെ പോലീസ് അറസ്റ്റ് ചെയ്തു. തൂത്തുക്കുടി എന്ന സ്ഥലത്തുനിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. ആണവനിലയത്തിനെതിരെ സമരം നടത്തുന്ന വേദിയില്‍നിന്ന് ഏറ്റവും അടുത്ത് ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു. അതേസമയം ആണവ നിലയത്തിനെതിരെയുള്ള സമരം തുടരുകയാണ്. ഒളിവില്‍ കഴിയുന്ന സമരസമിതി നേതാവ് എസ്.പി.ഉദയകുമാറിനുവേണ്ടിപോലീസ് തെരച്ചില്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ കീഴടങ്ങാന്‍ തയ്യാറല്ലെന്ന് ഉദയകുമാര്‍ ഇന്നലെ അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച കീഴടങ്ങുമെന്ന് ഉദയകുമാര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ കീഴടങ്ങിയിട്ടില്ല. 4000 ത്തിലധികം പോലീസ് ഉദ്യോഗസ്ഥരേയും സൈന്യത്തേയും കൂടംകുളത്ത് വിന്യസിച്ചിട്ടുണ്ട്. ആണവ നിലയത്തിലെ ആദ്യ രണ്ട് റിയാക്ടറുകളില്‍ ഇന്ധനം നിറക്കുന്നതിനെതിരെയാണ് സമരസമിതി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ റിയാക്ടറുകളില്‍ ഇന്ധനം നിറക്കാന്‍ സുപ്രീംകോടതിയും കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: