കോട്ടയം/ഈരാറ്റുപേട്ട: നാളിതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ ഡീസലിന് രൂക്ഷമായി വില വര്‍ദ്ധിപ്പിച്ചും പാചകവാതകത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടും കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ടി.എന്‍. ഹരികുമാര്‍ അഭിപ്രായപ്പെട്ടു. ബിജെപി കോട്ടയം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഡീസല്‍ ഓട്ടോറിക്ഷ കയറുകൊണ്ട് കെട്ടിവലിച്ച് ടൗണില്‍ നടത്തിയ പ്രകടനവും എം.സി. റോഡ് ഉപരോധ സമരവും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപരോധ സമരത്തില്‍ ബിനു ആര്. വാര്യര്‍, പി.ജെ. ഹരികുമാര്‍, കെ.പി ഭുവനേശ്, കുസുമാലയം ബാലകൃഷ്ണന്, എസ്. രതീഷ്, അനൂപ് പയ്യപ്പാടി, ശരത്, നാസര്‍ റാവൂത്തര്‍, റോയി കെ. തോമസ്, റിനോഷ് തുടങ്ങിയവര്‍ സംസാരിച്ചു. ഈരാറ്റുപേട്ടയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ: കെ.പി. സനല്‍കുമാര്‍, ജില്ലാ കമ്മറ്റിയംഗം ആര്. സുനില്‍ കുമാര്‍, ഭാരവാഹികളായ എം. ചന്ദ്രന് മയിലാടുംപാറ, മാനി അടിവാരം, വിനോദ്കുമാര്‍ കുന്നോന്നി തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതിഷേധ ദിനമായി ആചരിക്കും: ബിഎംഎസ്
കോട്ടയം: ഡീസല്‍ വില വര്‍ദ്ധനവിലും പാചകവാതക സിലിണ്ടര്‍ വിതരണത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഇന്ന് ബിഎംഎസ് സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത പ്രതിഷേധദിനം ജില്ലയില്‍ പൂര്‍ണ്ണമായും ആചരിക്കും. പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി എല്ലാ മേഖല കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും പിന്‍വലിക്കണമെന്നും ബിഎംഎസ് ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണന് ഉണ്ണിത്താന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: