കോട്ടയം: ജില്ലയില്‍ ജൂണ്‍ 30 വരെയുള്ള ആദ്യപാദത്തില്‍ മുന്‍ഗണനാ വായ്പയായി 1,197.18 കോടി രൂപ വിതരണം ചെയ്തു. കോട്ടയം ഐഡ ഹോട്ടലില്‍ നടന്ന ജില്ലാതല ബാങ്കിംഗ് അവലോകനയോഗത്തിലാണ് ഇതു സംബന്ധിച്ച കണക്ക് അവതരിപ്പിച്ചത്. ഈ വര്‍ഷം ലക്ഷ്യമിട്ടിരിക്കുന്നതിന്റെ 18 ശതമാനം തുകയാണ് ഇക്കാലയളവില്‍ വിതരണം ചെയ്തത്. കാര്‍ഷികവായ്പയായി 489.55 കോടി രൂപ അനുവദിച്ചു. 525 കുട്ടികള്‍ക്ക് വിദ്യാഭ്യാസവായ്പയായി 15.69 കോടി രൂപ നല്കി. മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്കും വിദ്യാ ഭ്യാസ വായ്പ ലഭ്യമാക്കണമെന്ന് സുരേഷ് കുറുപ്പ് എം.എല്‍.എ നിര്‍ദ്ദേശിച്ചു. മുന്ഗണനാവായ്പാ വിതരണത്തില്‍ ജില്ലയിലെ ബാങ്കുകളുടെ സഹകരണം തൃപ്തികരമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍ പറഞ്ഞു.
റവന്യൂ വകുപ്പും ബാങ്കുകളും ചേര്‍ന്ന് നടത്താനിരിക്കുന്ന റവന്യൂ റിക്കവറി മേളയില്‍ മികച്ച രീതിയിലുള്ള തിരിച്ചടവ് പ്രതീക്ഷിക്കുന്നതായി ജില്ലാ കളക്ടര്‍ മിനി ആന്റണി പറഞ്ഞു. വിദ്യാഭ്യാസ വായ്പകള്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ത്തന്നെ സൂക്ഷ്മമായി പരിശോധിക്കുകയും വിശദാംശങ്ങള്‍ വിദ്യാര്‍ഥികളെ പറഞ്ഞ് മനസിലാക്കുകയും വേണം. വിദ്യാഭ്യാസ വായ്പയുടെ മാര്‍ക്ഷനിര്‍ദ്ദേശങ്ങള്‍ ബാങ്ക് ഹാളില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്. അര്‍ഹരായ എല്ലാ കര്‍ഷകര്‍ക്കും കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ലഭ്യമാക്കണം- കളക്ടര്‍ പറഞ്ഞു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ രാജേന്ദ്ര കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ബാലചന്ദ്രന് (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ), ഷാജി സക്കറിയ (നാബാര്‍ഡ്), ഡെപ്യൂട്ടി കളക്ടര്‍ (ആര്.ആര്) മോഹനന് പിള്ള, ലീഡ് ബാങ്ക് ചീഫ് മാനേജര്‍ ജയശങ്കര്‍, അനു മാമ്മന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലയിലെ 11 ബ്ലോക്കുകളിലും റവന്യൂ റിക്കവറി മേള നടത്താനുള്ള തീരുമാനത്തെ യോഗം സ്വാഗതം ചെയ്തു. ഒക്ടോബര്‍ 11ന് കോട്ടയം കെ.പി.എസ് മേനോന് ഹാളില്‍ നടക്കുന്ന പള്ളം ബ്ലോക്കിലെ റവന്യൂ റിക്കവറി മേളയോടുകൂടി ഇതിന് തുടക്കംകുറിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: