എരുമേലി: കാല്‍നൂറ്റാണ്ട് കാലത്തിലധികം പഴക്കമുള്ള എരുമേലി ക്ഷേത്രത്തിലെ കൊടിമര സംരക്ഷണ ഇരുമ്പ് വേലിക്കെട്ടുകളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അവഗണനയില്‍ തുരുമ്പെടുത്ത് നശിക്കുന്നത്.
പാലക്കാട് സ്വദേശികളായ സ്വാമിമാരാണ് 1980 ല്‍ ഈ കൊടിമരം സ്ഥാപിച്ചത്. അതിനുശേഷം നടന്ന ക്ഷേത്രപുനരുദ്ധാരണ നടപടികള്‍ നിരവധിയുണ്ടെങ്കിലും ഇരുമ്പ് വേലികെട്ടുകള്‍ മാത്രം സുരക്ഷിതമാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ശബരിമല സീസണിന്റെ പേരില്‍ വര്‍ഷംതോറും നടക്കുന്ന പെയിന്റിംഗ് ജോലിപോലും നേരെ ചൊവ്വേ ചെയ്യിക്കാത്തതിന്റെ ഫലമാണ് കൊടിമരത്തിന്റെ വേലിക്കെട്ടുകള്‍ നശിക്കാന്‍ കാരണമായതെന്നു നാട്ടുകാര്‍ പറഞ്ഞു.
വേലിക്കെട്ടുകള്‍ പുതിയത് നിര്‍മ്മിക്കണമെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പ്രാഥമിക നടപടികള്‍ എടുത്തുവെന്നും എന്നാല്‍ തുടര്‍ നടപടികള്‍ വൈകിയെന്നുമാണ് ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥരും പറയുന്നത്. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കോടിക്കണക്കിനു രൂപ വരുമാനമുള്ള എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ കൊടിമരം സ്വര്‍ണ്ണം പൂശണമെന്നുള്ള നാട്ടുകാരുടെ ആവശ്യത്തിനുമേലും ദേവസ്വം മുഖം തിരിഞ്ഞു നില്‍ക്കുകയാണെന്നും നാട്ടുകാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: