പൂഞ്ഞാര്‍: ആത്മീയതയുടെ അടിത്തറയില്‍ നിന്നാണ് ഭൗതിക വളര്‍ച്ചയുണ്ടാകുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പ്രസ്താവിച്ചു. കുന്നോന്നി എസ്എന്‍ഡിപി ശാഖായോഗം പൂര്‍ത്തീകരിച്ച ശ്രീനാരായണഗുരുക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രപ്രതിഷ്ഠയ്ക്ക് ശേഷം ക്ഷേത്രസമര്‍പ്പണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ സമുദായങ്ങളുടെയും തത്വം ഒന്നുതന്നെയാണെന്നും സഹോദരസമുദായങ്ങള്‍ വളര്‍ച്ച പ്രാപിച്ചത് ആത്മീയതയില്‍ ഊന്നിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷേത്രത്തിന് സമീപത്തുള്ള അഞ്ചുസെന്റ് സ്ഥലം വാങ്ങുന്നതിന് അഞ്ച്ലക്ഷം രൂപയും ശാഖയിലെ പാവപ്പെട്ട കുട്ടികള്‍ക്ക് വസ്ത്രം വാങ്ങുന്നതിന് 1000 രൂപ വീതവും അദ്ദേഹം വാഗ്ദാനം ചെയ്തു.
എസ്എന്‍ഡിപി മീനച്ചില്‍ യൂണിയന് പ്രസിഡന്റ് എ.കെ ഗോപി ശാസ്താപുരം അധ്യക്ഷതവഹിച്ച യോഗത്തില്‍ പൂഞ്ഞാര്‍ കാര്ത്തികേയന് തന്ത്രികള്‍ ഭദ്രദീപം തെളിയിച്ചു. ഗവണ്മെന്റ് ചീഫ്വിപ്പ് പി.സി ജോര്‍ജ്ജ്, നാരായണഭക്താനന്ദസ്വാമി, അഡ്വ. കെ.എം സന്തോഷ്കുമാര്‍, ഡി. രാജപ്പന്, എന്‍.കെ അപ്പുക്കുട്ടന്, ജോമോന് ഐക്കര, സിന്ധുഷാജി, ഐ.ടി ജോര്‍ജ്ജ് അരിപ്ലാക്കല്‍, ഗീതാരവീന്ദ്രന്, രവീന്ദ്രന് കൊമ്പനാല്‍, എം. ചന്ദ്രന് മൈലാടുംപാറ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: