മരട്: പ്രധാനമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ പോലീസ് പൊതുജനത്തെ വട്ടംകറക്കി. പതിവിനുവിപരീതമായി ഇടറോഡുകളില്‍വരെ പോലീസ് വാഹനഗതാഗതം തടഞ്ഞു. പ്രധാനമന്ത്രി 11.50നാണ് ഉദ്ഘാടന വേദിയിലെത്തിയത്. എന്നാല്‍ ദേശീയ പാത ബൈപ്പാസും, മറ്റു റോഡുകളും രാവിലെ 10 മണിക്കുതന്നെ ബാരിക്കേഡുകളും, കയറുകളും മറ്റും ഉപയോഗിച്ച് അടച്ചു.
പോലീസിന്റെ അനാവശ്യനിയന്ത്രണത്തെത്തുടര്ന്ന് ബൈപ്പാസിലെ ഗതാഗതകുരുക്ക് കിലോമീറ്ററുകള്‍ നീണ്ടു. വാഹനങ്ങളിലുരുന്നും പൊരിവെയിലത്തും ജനം നട്ടം തിരിഞ്ഞു. കാറുകളില്‍ നിന്നും മറ്റും പുറത്തിറങ്ങാന്‍ പോലും പോലീസ് അനുവദിച്ചില്ലെന്ന് പലരും പരാതി പറഞ്ഞു. കുണ്ടന്നൂര്‍ ജംഗ്ഷന്, ലെ മെറിഡിയന് പരിസരം എന്നിവിടങ്ങളില്‍ സാധാരണക്കാരേയും, പൊതുജനങ്ങളേയും റോഡിലൂടെ നടക്കാന്‍ പോലും പോലീസ് വിലക്ക് ഏര്‍പ്പെടുത്തി.
കുണ്ടന്നൂര്‍ ജംഗ്ഷനില്‍ നിലയുറപ്പിച്ചിരുന്ന പോലീസ് സംഘം പ്രധാനമന്ത്രി ഉദ്ഘാടന ചടങ്ങു കഴിഞ്ഞ് പോയിട്ടു പോലും വാഹനങ്ങളും മറ്റും തടയുകയായിരുന്നു. ഇത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കി. കാറുകളും മറ്റും തടഞ്ഞ പോലീസ് യാത്രക്കാരെ ഭീഷണിപ്പെടുത്തിയതിനെതിരേയും പ്രതിഷേധം ഉയര്‍ന്നു.
നിക്ഷേപക സംഗമത്തിനെതിരെ പ്രതിഷേധസമരവുമായി രംഗത്തിറങ്ങിയ യുവജന സംഘടനാ പ്രവര്‍ത്തകരോടും ബ്രിട്ടീഷ് പോലീസിന്റെ മോഡലിലാണ് പോലീസ് ഉദ്യോഗസ്ഥര്‍ പെരുമാറിയതെന്ന് നേതാക്കള്‍ ആരോപിച്ചു. പ്രതിഷേധിക്കുവാനുള്ള അവകാശം നിഷേധിക്കുന്ന നിലപാടായിരുന്ന പോലീസിന്റേതെന്നും ആക്ഷേപം ഉയര്‍ന്നു.
പൗരാവകാശം ലംഘിച്ചുകൊണ്ട് സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച പോലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ലീഗല്‍ ആക്ഷന്‍ ഫോറം പ്രസിഡന്റ് അഡ്വ.സി.എസ്.സത്യനാഥ് പറഞ്ഞു. അനാവശ്യമായി വാഹനങ്ങള്‍ തടയുകയും, ജനങ്ങളെ നിരത്തിലിറങ്ങാന്‍ അനുവദിക്കാതിരുന്നതും പ്രതിഷേധാര്‍ഹമാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: