ശ്രീകണ്ഠപുരം: കുറുമാത്തൂരില്‍ സ്വകാര്യബസ്സും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ൧൫ ഓളം പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചക്ക് ൨ മണിയോടെയായിരുന്നു അപകടം. ലോറി ഡ്രൈവര്‍ ഏഴോം പഞ്ചായത്തിനടുത്തുള്ള ഷൈജു(൩൬) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ലോഡിങ്ങ് തൊഴിലാളി സുകേഷി(൩൬)നെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തളിപ്പറമ്പില്‍ നിന്നും ശ്രീകണ്ഠപുരം ചെമ്പേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും ചെങ്കല്ല് കയറ്റി പോവുകയായിരുന്ന മിനി ലോറിയുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ ബസ് യാത്രക്കാരെ തളിപ്പറമ്പിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: