കോട്ടയം: കോട്ടയം പബ്ളിക് ലൈബ്രറി മാനേജിംഗ് കമ്മറ്റി തെരഞ്ഞെടുപ്പ് റദ്ദാക്കിയതായുള്ള താലൂക്ക് ലൈബ്രറി കൗണ്‍സിലിണ്റ്റെ പ്രസ്താവന തികച്ചും അപ്രസക്തവും ബാലിശവുമാണെന്ന് ലൈബ്രറി പ്രസിഡണ്റ്റ് സി.ഏബ്രഹാം ഇട്ടിച്ചെറിയ അറിയിച്ചു. ൧൩൦ വര്‍ഷം പഴക്കമുള്ള കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഈ ലൈബ്രറി സ്വന്തം ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് ഇതുവരെയുള്ള തെരഞ്ഞെടുപ്പുകള്‍ നടത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പിണ്റ്റെ അംഗീകാരത്തിനായി താലൂക്ക് ലൈബ്രറി കൗണ്‍സിലിനെയോ, മറ്റ് ഏതെങ്കിലും സമിതികളെയോ ഇതുവരെ സമീപിച്ചിട്ടില്ല. ഇല്ലാത്ത അധികാരം ഉണ്ട് എന്ന് വ്യാഖ്യാനിച്ച് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പുറപ്പെടുവിച്ചിട്ടുള്ള പ്രസ്താവന തികച്ചും ദുരുദ്ദേശപരമായിട്ടുള്ളതാണ്. കോട്ടയം പബ്ളിക് ലൈബ്രറിയുടെ ഭരണ കാര്യത്തില്‍ ഇടപെടുവാന്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന് യാതൊരു അവകാശവും അധികാരവും ഇല്ല എന്ന് നാഷണല്‍ മൈനോരിട്ടി കമ്മീഷന് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. കോട്ടയം പബ്ളിക് ലൈബ്രറി സ്വന്തം ഭരണഘടനാ പ്രകാരം നടത്തുന്ന ഒരു മാനേജ്മെണ്റ്റ് ലൈബ്രറിയാണെന്നും അത് കേരള ഗവണ്മെണ്റ്റിണ്റ്റെയോ ലൈബ്രറി കൗണ്സിലിണ്റ്റെയോ നിയന്ത്രണത്തില്‍ പെടുന്നില്ല എന്നും കാണിച്ച് ൨൦൧൨ ഫെബ്രുവരി ൨൩-ാം തീയതി കേരള ഗവണ്മെണ്റ്റിന് വേണ്ടി ഹയര്‍ എഡ്യൂക്കേഷന്‍ സെക്രട്ടറി മൈനേരിറ്റീസ് കമ്മീഷന് അയച്ച വിശദീകരണക്കുറിപ്പ് വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കോട്ടയം പബ്ളിക് ലൈബ്രറി അതിണ്റ്റെ അംഗങ്ങളുടെ മാത്രം പൊതുസ്വത്താണെന്നും ലൈബ്രറി കൗണ്‍സിലിന് കോട്ടയം പബ്ളിക് ലൈബ്രറി ഭരണത്തില്‍ ഇടപെടുവാന്‍ യാതൊ രു അധികാരവുമില്ല എന്നും വ്യക്തമാക്കുവാന്‍ ആഗ്രഹിക്കുന്നു. ഇതുവരെ ഇല്ലാതിരുന്ന അധികാരം സ്ഥാപിച്ചെടുക്കുവാന്‍ ലൈബ്രറി കൗണ്‍സിലിണ്റ്റെ ൨൩ വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി നടത്തുന്ന ശ്രമമാണിതെന്നും ഏബ്രഹാം ഇട്ടിച്ചെറിയ പ്രസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: