തിടനാട്: ലോഡ്ജിലെ കക്കൂസ് മാലിന്യം ആറ്റിലൊഴുക്കിയ സംഭവത്തില്‍ ലോഡ്ജുടമ ഉള്‍പ്പെടെ ൩ പേരെ പോലീസ് അറസ്റ്റ് ചെയ്തു. ലോഡ്ജുടമ ഈരാറ്റുപേട്ട അമ്പഴത്തിനാല്‍ ഷെരീഫ് (൫൨), തൊഴിലാളികളായ തിടനാട് സ്വദേശി ജോണി (൪൮), മധു (൪൮) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ലോഡ്ജിലെ സെപ്റ്റിക് ടാങ്ക് ബ്ളോക്കായതിനെ തുടര്‍ന്ന് ടാങ്കിലെ മാലിന്യം ആറിന് സമീപത്തുള്ള കുഴിയില്‍ നിക്ഷേപിച്ചത് ഒഴുകി ആറ്റില്‍ എത്തുകയായിരുന്നു. ആറ്റില്‍ മനുഷ്യവിസര്ജ്ജ്യമെത്തിയതിനെ തുടര്‍ന്ന് നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്. പ്രതികളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: