പാലാ: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലത്തിണ്റ്റെ ആഭിമുഖ്യത്തില്‍ അന്തീനാട് മഹാദേവക്ഷേത്രം, ഐങ്കൊമ്പ് പാറേക്കാവ് ദേവി ക്ഷേത്രം, കൊല്ലപ്പള്ളി എസ്എന്‍ഡിപി ഗുരുമന്ദിരം, ഏഴാച്ചേരി ഉമാമഹേശ്വര ക്ഷേത്രം, ഏഴാച്ചേരി എസ്എന്‍ഡിപി ഗുരുമന്ദിരം തുടങ്ങിയ സ്ഥലങ്ങളിലെ ശോഭായാത്രകള്‍ ഏഴാച്ചേരി ഒഴയ്ക്കാട്ടുകാവ് ദേവീക്ഷേത്രത്തില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന അനുമോദന സമ്മേളനം ബാലഗോകുലം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡി.നാരായണ ശര്‍മ്മ ഉദ്ഘാടനം ചെയ്തു. ബാലഗോകുലം ജില്ലാ അദ്ധ്യക്ഷന്‍ ഏഴാച്ചേരി രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സ്പിരിറ്റ് എന്ന മലയാള സിനിമയിലൂടെ എഡിറ്റിംങ്ങ് രംഗത്ത് ശ്രദ്ധേയനായ ബാലഗോകുലം സന്ദീപ് നന്ദകുമാറിനെയും എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഉന്നത വിജയം നേടിയ സനീഷ് സന്തോഷിനെയും യോഗം അനുമോദിച്ചു. വിശ്വകര്‍മ്മ മഹാസഭ വൈസ് പ്രസിഡണ്റ്റ് ജയന്, എസ്എന്‍ഡിപി യോഗം സെക്രട്ടറി ബാബു, എന്‍എസ്എസ് കരയോഗം പ്രസിഡണ്റ്റ് രഘുനാഥന് നായര്‍, ബാലഗോകുലം ജില്ലാ സെക്രട്ടറി ബിജു കൊല്ലപ്പള്ളി, ജില്ലാ ജോയിണ്റ്റ് സെക്രട്ടറി സുജിത്കുമാര്‍, ആഘോഷ് പ്രമുഖ് സന്തോഷ് പി.എസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: