കാലടി: ബാലഗോകുലം കാലടി താലൂക്ക് സമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്ത് പാവപ്പെട്ട കുടുംബങ്ങളിലെ 25 വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സാമ്പത്തിക സഹായധനം വിതരണം ചെയ്തു.
ശ്രീകൃഷ്ണജയന്തി മഹാശോഭായാത്രയുടെ സമാപനസമ്മേളനത്തില്‍ കാലടി ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തില്‍ വച്ചാണ് ധനസഹായം വിതരണം ചെയ്തത്. കാലടിയിലെയും സമീപ പഞ്ചായത്തുകളിലും നിന്നായി തെരെഞ്ഞെടുക്കപ്പെട്ട നിര്‍ദ്ധനരായ കുട്ടികള്‍ക്കാണ് ബാലഗോകുലത്തിന്റെ സാമ്പത്തിക സഹായം ലഭിച്ചത്.
ബാലഗോകുലം സംസ്ഥാനമാര്ഗദര്ശി പി.കെ.വിജയരാഘവന് സഹായധന വിതരണം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എന്‍എസ്എസ്, എസ്എന്‍ഡിപി തുടങ്ങിയ സാമുദായിക സംഘടനാ ഭാരവാഹികളും, കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഭരണസമിതി, വാമനപുരം മഹാവിഷ്ണു ക്ഷേത്രം ഭാരവാഹികള്‍, കാലടി പുത്തന്‍കാവ് ദേവീക്ഷേത്ര ഉത്സവാഘോഷസമിതി, വിവിധ സാമൂഹ്യ- സാംസ്ക്കാരിക സംഘടനാ പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.
ശ്രീകൃഷ്ണ ജയന്തി ആഘോഷസമിതിയുടെ ആഘോഷപ്രമുഖ് എന്‍.സുധേഷ്, ബാലഗോകുലം ജില്ലാ ട്രഷറര്‍ രാജേഷ് തിരുവൈരാണിക്കുളം, രാഹുല്‍ പുതുകുളങ്ങര, നമീഷ് മാണിക്കമംഗലം, എസ്.വിജയന്, നന്ദന്, ഇ.എന്‍.ശ്രീകുമാര്‍, കെ.എസ്.മുരളീധരന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: