കണ്ണൂറ്: സിപിഎമ്മിനെതിരെ ശബ്ദിക്കുന്നവരെ ശത്രുക്കളായി മുദ്ര കുത്തുകയും കൊന്നൊടുക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് സംഘമായി സിപിഎം മാറിയിരിക്കുന്നുവെന്ന് പ്രമുഖ മാധ്യമ നിരീക്ഷകന് എന്‍.പി.ചേക്കുട്ടി ജില്ലാ പൗരാവകാശ സംരക്ഷണസമിതി സംഘടിപ്പിച്ച ചര്‍ച്ചാ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. ജനങ്ങളെ വെല്ലുവിളിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഎം. സര്‍ക്കാര്‍ ആനുകൂല്യങ്ങളും പാര്‍ട്ടിയിലെ സ്ഥാനമാനങ്ങളും ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കും വീതിച്ചുനല്കുന്ന പ്രവണത ശക്തമാണ്. ഡോ.വി.വേണുഗോപാല്‍, ഡോ.കെ.എന്‍.അജോയ്കുമാര്‍, കെ.സി.ഉമേഷ്ബാബു, എം.പി.രാധാകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. ഡി.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ഉമ്മര്‍ ചാവശ്ശേരി സ്വാഗതവും സി.ശശി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: