മുംബൈ: നവി മുംബൈയില്‍ അജ്ഞാതരായ തോക്കുധാരികള്‍ നടത്തിയ വെടിവയ്പ്പില്‍ പോലീസ് ഉദ്യോഗസ്ഥനു പരിക്ക്. നവി മുംബൈയിലെ പന്‍വെല്‍ – കല്യാണ്‍ റോഡില്‍ വൈകീട്ട് ആറു മണിയോടെയാണ് സംഭവം. കാറിലെത്തിയ തോക്കുധാരികളായ രണ്ടു പേരാണ് പോലീസുകാരനു നേരെ വെടിയുതിര്‍ത്തത്. നവി മുംബൈയിലെ തലോജ ജയില്‍ ഉദ്യോഗസ്ഥനാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ പോലീസ് ഓഫീസറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇദ്ദേഹം അപകടനില തരണം ചെയ്തതായും അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: