കൊച്ചി: നിര്‍മ്മാണ വ്യവസായമേഖലയിലെ പൊതുവായ പ്രശ്നങ്ങള്‍ പരിഹരിക്കാനായി യോജിച്ച പ്രവര്‍ത്തനം ലക്ഷ്യമിട്ട് പതിനാലുസംഘടനകള് ചേര്‍ന്നു കോണ്‍ഫെഡറേഷന്‍ ഓഫ് കണ്‍സ്ട്രക്ഷന്‍ ഓര്ഗനൈസേഷന് രൂപീകരിച്ചു. ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ, കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ, കേരള ബില്‍ഡേഴ്സ് അസോസിയേഷന്‍സ് തുടങ്ങി പതിനാല് സംഘനകളാണ് ഓര്‍ഗനൈസേഷനിലെ അംഗങ്ങള്‍.
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനുലക്ഷ്യമിടുന്നുണ്ടെങ്കിലും നിര്‍മ്മാണ വ്യവസായ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യാതൊരു വിധ ശ്രമങ്ങളും ഉണ്ടാകുന്നില്ലെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. നിര്‍മ്മാണ വസ്തുക്കളുടെ സംഭരണം, വിതരണം, നിയമനടപടികള്‍, പ്രവര്‍ത്തന മൂലധന സമാഹരണം, നടപടി ക്രമങ്ങള്‍, നിര്‍വ്വഹണം തുടങ്ങിയ മേഖലകളിലെല്ലാം നിര്‍മ്മാണ സംരംഭകര്‍ പ്രശ്നങ്ങള്‍ നേരിടുകയാണ്. കോടികള്‍ ചെലവഴിച്ച് പുതിയ സംരംഭകരെ തേടുന്ന സര്‍ക്കാര്‍ യാതൊരു ആനുകൂല്യങ്ങളും ലഭിക്കാതെ രംഗത്തു വന്ന നിര്‍മ്മാണ സംരംഭകരെ തകര്‍ക്കുന്ന സമീപനം സ്വീകരിക്കരുത്. വ്യവസായികള്ക്കുളള ആനുകൂല്യങ്ങള്‍ നിര്‍മ്മാണ സംരഭകര്‍ക്കും നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. നിര്‍മ്മാണ സംരംഭകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാതെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ ലക്ഷ്യം കൈവരിക്കാനാവില്ല. വിവിധ സംഘടനകളുടെ ആവശ്യങ്ങള്‍ ക്രോഡീകരിച്ച് ഒക്ടോബര്‍ രണ്ടിനു നിര്‍മാണ മേഖലയുടെ അവകാശ പത്രിക പ്രസിദ്ധീകരിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരിഹാര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും അവര്‍ പറഞ്ഞു.
കോണ്‍ഫെഡറേഷന്‍ ഓഫ് കണ്‍സ്ട്രക്ഷന്‍ ഓര്‍ഗനൈസേഷന്‍സ് ചെയര്മാന് വര്‍ഗീസ് കണ്ണമ്പളളി, ട്രഷറര്‍ പി. പത്മജന്, ക്യാപ്റ്റന്‍ ജോര്‍ജ് തോമസ്,പി.പി. ജോണ്‍, സാജു എം. പോള്‍, വി.ടി. അനില്‍ കുമാര്‍, എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: