കോട്ടയം: നഗര പരിധിയില്‍ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കോട്ടയം പോലീസ് ശക്തമായ നടപടിക്കൊരുങ്ങുന്നു. നഗരസഭ നിശ്ചയിച്ചിട്ടുള്ള സ്ഥലത്തല്ലാതെ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ പോലീസ് രാത്രിയിലും പകലും മഫ്തിയില്‍ നഗരത്തില്‍ റോന്തുചുറ്റുമെന്ന് ജില്ലാ പോലീസ് മേധാവി സി.രാജഗോപാല്‍ അറിയിച്ചു. റെസിഡന്‍സ് അസോസിയേഷനുകളേയും, സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളെയും, പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ വിനിയോഗിക്കും. നഗരസഭ നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് വച്ചിരിക്കുന്ന സംഭരണിയില്‍ അല്ലാതെ മാലിന്യം വലിച്ചെറിയുന്നവരും നിയമനടപടി നേരിടേണ്ടിവരും. വാഹനത്തില്‍ മാലിന്യം കൊണ്ടുവരുന്നവരുടെ വാഹനങ്ങള്‍ പോലീസ് കണ്ടുകെട്ടും. ഏറ്റവും മികച്ച രീതിയില്‍ മാലിന്യസംസ്കരണം നടത്തുന്ന സ്ഥാപനം, സ്കൂള്‍, റെസിഡന്‍സ് അസോസിയേഷന്, മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് മികച്ച പ്രകടനം കാഴ്ചവച്ച ജനമൈത്രി ബീറ്റ് ഓഫീസര്‍ എന്നിവര്‍ക്ക് മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന് ൧൮ന് നടക്കുന്ന മാലിന്യ മുക്ത കോട്ടയം പരിപാടിയില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: