കോട്ടയം: പ്രത്യാശയുടെ സാന്ത്വനമായി കിടപ്പ് രോഗികളുടെ സംഗമം നടത്തി. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ പാരാപ്ളിജിയ (അരക്കുതാഴെ തളര്‍ന്നുകിടക്കുന്നവര്‍) രോഗികളാണ് സംഗമത്തില്‍ പങ്കെടുത്തത്.രോഗികളുടെ അനുഭവങ്ങള്‍,പ്രത്യാശകള്‍,പരാതികള്‍ എന്നിവ പങ്കുവെയ്ക്കുവാനുളള വേദിയായി സംഗമം മാറി.ജില്ലാ പഞ്ചായത്ത്,പാലിയേറ്റീവ് പരിചരണ വിഭാഗം,ആരോഗ്യ കേരളം എന്നിവ സംയുക്തമായാണ് ജില്ലാ റ്റി.ബി സെണ്റ്ററില്‍ സംഗമം സംഘടിപ്പിച്ചത്. സ്വയംതൊഴില്‍ സംരംഭങ്ങളെകുറിച്ചുളള ക്ളാസ്സുകള്‍, വിവിധ പദ്ധതികളെകുറിച്ചുളള വിശദീകരണങ്ങള്‍ എന്നിവ നടത്തി.രോഗികളുടെ ബന്ധുക്കളും സുഹ്യത്തുകളും,സാന്ത്വനനേഴ്സുമാര്,സന്നദ്ധസംഘടനകള്‍ തുടങ്ങിയവര്‍ സംഗമത്തില്‍ പങ്കാളികളായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്റ്റ് രാധാ വി നായര്‍ ഉദ്ഘാടനം ചെയ്തു.സ്ഥിരംസമിതി ചെയര്മാന് സാലി ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്റ്റ് കെ.എ.അപ്പച്ചന്,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബീനാ ബിനു,എന്‍.ജെ.പ്രസാദ്,ഫില്‍സണ്‍ മാത്യൂസ്,ജോസ് മോന് മുണ്ടയ്ക്കല്‍,നഗരസഭാ അംഗം വി.കെ.അനില്‍കുമാര്‍,ഡോ.മാത്യൂസ് നമ്പേലി,ഡോ.അഞ്ജു മിറിയം ജോണ്‍,ഡോ. പി.എം കോയക്കുട്ടി,ഡോ.ജയിംസ് ബാബു,ഡോ. പി രശ്മി.ഡോ. റ്റി മിനി..പാലിയേറ്റീവ് പരിചരണപദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടോമി ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: