കോട്ടയം: കേരള സ്റ്റേറ്റ് ലൈബ്രറീസ് ആക്ടും ഗ്രന്ഥശാലാ നിയമാവലിയും ലംഘിച്ചുകൊണ്ട് കോട്ടയം പബ്ളിക്ളൈബ്രറിയില് മെയ് ൩൦ ന് നടത്തിയ തെരഞ്ഞെടുപ്പ് റദ്ദ് ചെയ്തതായി കോട്ടയം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്റ്റ് കെ.വി ജനാര്ദ്ദനന്, സെക്രട്ടറി സി.എം മാത്യു എന്നിവര്‍ അറിയിച്ചു. ഗ്രസ്ഥശാലാ നിയമാവലി സബ്റൂള്സ് അധ്യായം ഒന്നിണ്റ്റെ ൪ പ്രകാരം ൧൧ അംഗ ഭരണസമിതിയെ ആണ് കേരളത്തിലെ എല്ലാ ഗ്രന്ഥശാലകളിലും ഉണ്ടാകേണ്ടത്. ൧൧ അംഗ ഭരണസമിതിയില്‍ ഒരാള്‍ വനിതയും മറ്റൊരാള്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട ആളും ആയിരക്കണമെന്നാണ് വ്യവസ്ഥ. ഭരണസമിതിയുടെ കാലാവധി ൩ വര്‍ഷമായും നിയമാവലിയില്‍ പറയുന്നു. നാല് മാസം കുടിശിക ഉള്ളവര്‍ക്ക് വോട്ടവകാശം ഉണ്ടെന്ന് നിയമാവലി സൂചിപ്പിക്കുന്നു. കോട്ടയം പബ്ളിക്ളൈബ്രറി തെരഞ്ഞെടുപ്പ് വിജ്ഞാപനത്തില്‍ കാലാവധി അഞ്ച് വര്‍ഷമെന്നും തെരഞ്ഞെടുകപ്പെടേണ്ട അംഗങ്ങള്‍ ൧൨ എന്നും പറയുന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗ സംവരണവും പാലിച്ചില്ല. ൩൦ ദിവസത്തില്‍ കൂടുതല്‍ കുടിശിക ഉള്ളവര്‍ക്ക് വോട്ടവകാശം ഇല്ലായെന്നും പറയുന്നു. ഇതെല്ലാം ഗ്രന്ഥശാലാ നിയമാവലിക്കും തെരഞ്ഞെടുപ്പ് സബ്റൂള്സിനും എതിരാണ്. കോട്ടയം പബ്ളിക്ളൈബ്രറിയുടെ തെരഞ്ഞെടുപ്പ് നടത്തുന്നതിനായി റിട്ടേണിംഗ് ഓഫീസറെ നിയമിച്ച് നല്കിയപ്പോള് ഗ്രസ്ഥശാലാ നിയമാവലിയും സബ്റൂള്സും അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്ന് നിഷ്കര്‍ഷിച്ചിരുന്നു. ഇത് ലംഘിച്ചുകൊണ്ട് നടത്തിയ തെരഞ്ഞെടുപ്പ് അംഗീകരിക്കുല്ലെന്ന് കാണിച്ചുകൊണ്ട് താലൂക്ക് ലൈബ്രറികൗണ്‍സില്‍ നല്കിയ കത്തിന് മറുപടി നല്കാന് തയ്യാറാകാത്ത സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് റദ്ദ് ചെയ്തത്. കോട്ടയം പബ്ളിക് ലൈബ്രറി തെരഞ്ഞെടുപ്പ് റദ്ദ് ചെയ്ത വിവരം സംസ്ഥാന, ജില്ലാ ലൈബ്രറി കൗണ്‍സിലുകളെയും ജില്ലാ കളക്ടര്‍ ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവരെയും അറിയിച്ചതായി താലൂക്ക് ഭാരവാഹികള്‍ പറഞ്ഞു. കോട്ടയം പബ്ളിക് ലൈബ്രറി തുടര്‍ഭരണം സംബന്ധിച്ചും തെരഞ്ഞെടുപ്പ് സംബന്ധിച്ചും ഉള്ള കാര്യങ്ങള്‍ സംസ്ഥാന ലൈബ്രറികൗണ്‍സില്‍ സ്വീകരിക്കുന്നതാണെന്ന് കെ.വി ജനാര്ദ്ദനന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: