കാസര്‍കോട് : വിനായക ചതുര്‍ത്ഥി പ്രമാണിച്ച് സെപ്തംബര്‍ ൧൯ന് കാസര്‍കോട് ജില്ലയില്‍ അവധി ദിനമായ സാഹചര്യത്തില്‍ അന്നേദിവസം നടത്താന്‍ നിശ്ചയിച്ചിട്ടുള്ള പരീക്ഷകളും, മറ്റ് ഒദ്യോഗിക പരിപാടികളും മാറ്റിവെക്കണമെന്ന് എന്‍ ജി ഒ സംഘ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ശിവരാത്രി, വിഷുദിവസങ്ങളിലും ഇത്തരത്തില്‍ പോളിയോ വിതരണവും മറ്റ് ഔദ്യോഗിക പരിപാടികളും നടത്തി സര്‍ക്കാര്‍ ജീവനക്കാരെ കൊണ്ട് പൊതു അവധി ദിവസങ്ങളില്‍ ജോലി ചെയ്യിപ്പിച്ചിരുന്നു. ഉത്സവ ദിവസങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാരെ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ബന്ധിക്കുന്ന നടപടിയില്‍ നിന്ന് പിന് തിരിയണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു. സര്‍വ്വീസില്‍ നിന്നും വിരമിച്ച കേശവ പ്രസാദ് വൃന്ദ എന്നിവര്‍ക്ക് ജില്ല കമ്മിറ്റി യാത്രയപ്പും ഉപഹാരവും നല്കി. എം നാരായണന്, എം ഭാസ്കരന്, കെ രാജന്, പി പീതാംബരന്, ദയാനന്ദ, കെ ഗംഗാധര സുരേഷ് നായ്ക്, ദയാനന്ദ, ശാന്തകുമാരി, പൂവപ്പ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: