കാസര്‍കോട്: കാസര്‍കോട്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെയും സര്‍ക്കാര്‍ ജീവനക്കാരണ്റ്റെയും വീടുകളില്‍ രഹസ്യ വിവരത്തിണ്റ്റെ അടിസ്ഥാനത്തില്‍ പോലീസ് റെയ്ഡ് നടത്തി. റെയ്ഡില്‍ കള്ളത്തോക്കും വടിവാളുകളും കുറുവടിയും ലഘുലേഖകളും പിടിച്ചെടുത്തു. രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ചെങ്കള പഞ്ചായത്ത് ഓഫീസിലെ പ്യൂണ്‍ അബ്ദുള്‍ ഖാദറി(5൦), ണ്റ്റെ ബോവിക്കാനം മുതലപ്പാറയിലെ വീട്ടിലാണ് രഹസ്യവിവരം കിട്ടിയതനുസരിച്ച് ആദൂറ്‍ സി ഐ എ സതീഷ് കുമാറിണ്റ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആദ്യം റെയ്ഡ് നടത്തിയത്. ഇവിടെ നിന്നും ഒറ്റക്കുഴല്‍ നാടന്‍തോക്ക് പോലീസ് കണ്ടെത്തി. ലൈസന്‍സില്ലാതെയാണ് തോക്ക് സൂക്ഷിച്ചതെന്ന് വ്യക്തമായതോടെ തോക്ക് പോലീസ് പിടിച്ചെടുത്തു. അബ്ദുള്‍ ഖാദറിനെ ചോദ്യം ചെയ്തതോടെ മരുമകനും പോപ്പുലര്‍ ഫ്രണ്ട് ബോവിക്കാനം യൂണിറ്റ് സെക്രട്ടറിയുമായ ജാഫറി(24)ണ്റ്റെ വീട്ടില്‍ മാരകായുധങ്ങളും ലഘുലേഖകളും സൂക്ഷിച്ചിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. ഇതേ തുടര്‍ന്ന് ജാഫറിണ്റ്റെ വീട്ടില്‍ പരിശോധന നടത്തിയ പോലീസ് ഇവിടെ നിന്ന് മോട്ടോര്‍ സൈക്കിളിണ്റ്റെ രണ്ട് സ്റ്റീല്‍ റാഡുകളും രണ്ട് കുറുവടികളും മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന വിധത്തിലുള്ള ലഘുലേഖകളും വാരികകളും കണ്ടെടുത്തു. തൊട്ടടുത്ത് താമസിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് ലത്തീഫിണ്റ്റെ വീട്ടിലും റെയ്ഡ് നടത്തിയ പോലീസ് മാരകായുധങ്ങളും ലഘുലേഖകളും പിടികൂടിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരനായ അബ്ദുള്‍ ഖാദറിനെയും പോപ്പുലര്‍ ഫ്രണ്ട് യൂണിറ്റ് സെക്രട്ടറിയായ ജാഫറിനെയും പോലീസ് അറസ്റ്റ് ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് ലത്തീഫ് ഒളിവില്‍ പോയിരിക്കുകയാണ്. കാസര്‍കോട്ട് ഇടക്കിടെ തങ്ങള്‍ കായിക പരിശീലനത്തിന് പോകാറുണ്ടെന്ന് പിടിയിലായ ലത്തീഫ് പോലീസിനോട് സമ്മതിച്ചു. കാസര്‍കോട്ടും പരിസരങ്ങളിലുമുണ്ടാകുന്ന സംഘര്‍ഷങ്ങളിലും അക്രമങ്ങളിലും ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇവരുടെ സംഘത്തില്‍പ്പെട്ട കൂടുതല്‍ പേരെ കുറിച്ച് പോലീസിന് വിവരം ലഭിച്ചു. ലത്തീഫിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. അബ്ദുള്‍ ഖാദറിനെ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാണ്റ്റ് ചെയ്തു. ജാഫറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: