കോട്ടയം: പുനലൂര്‍-മൂവാറ്റുപുഴ ഹൈവേ വികസനത്തിനായി ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കണമെന്ന നോട്ടീസ് കെഎസ്ടിപി ഉദ്യോഗസ്ഥര്‍ കെട്ടിട ഉടമകള്‍ക്ക് നല്കി. ഈ മാസം 17നകം കെട്ടിടങ്ങള്‍ പൊളിച്ചു നീക്കണമെന്നാണ് നോട്ടീസ്.
കെഎസ്ടിപി പദ്ധതിയായ പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ പുനലൂര്‍ മുതല്‍ തൊടുപുഴ വരെയുള്ള ഭാഗത്തെ റോഡിന്റെ ഇരുവശവുമുള്ള കെട്ടിടങ്ങളും കെട്ടിടഭാഗങ്ങളുമാണ് പൊളിച്ചു നീക്കേണ്ടത്. ആഗസ്റ്റ് 31 ന് മുമ്പ് ഇതെല്ലാം പൊളിച്ചു നീക്കണമെന്ന് നോട്ടീസ് നല്‍കിയെങ്കിലും കെട്ടിട ഉടമകളുടെ അപേക്ഷയെ തുടര്‍ന്ന് ഇത് നീട്ടിവെക്കുകയായിരുന്നു.
പദ്ധതിയിലെ പുനര്‍വാസ-പുനരധിവാസ സഹായം കൈപ്പറ്റാത്തവര്‍ നേരിട്ട് ഓഫീസില്‍ ഹാജരായി സഹായം സ്വീകരിക്കണമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. കെട്ടിടങ്ങള്‍ 17നകം പൊളിച്ചു നീക്കിയില്ലെങ്കില്‍ അറിയിപ്പുണ്ടാകാതെ അവ പൊളിച്ചു നീക്കുമെന്നും നോട്ടിസിലുണ്ട്. കെഎസ്ടിപി പൊന്‍കുന്നം ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയറാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: