ന്യൂദല്‍ഹി: എല്ലാ മാര്‍ഗങ്ങളും പരാജയപ്പെട്ടാല്‍ മാത്രമേ സായുധ ഇടപെടലിനെക്കറിച്ച് ചിന്തിക്കുകയുള്ളൂവെന്ന് ഇന്ത്യ. സംഘര്‍ഷങ്ങള്‍ ഉണ്ടായാല്‍ അവസാന മാര്‍ഗമെന്ന നിലയില്‍ മാത്രമേ സായുധഇടപെടല് നടത്തുകയുള്ളുവെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരാംഗം ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. യുഎന്‍ ജനറല്‍ അസംബ്ലിയുടെ അനൗദ്യോഗിക ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സെക്രട്ടറി ജനറലിന്റെ റെസ്പോണ്സിബിലിറ്റി ടു പ്രൊട്ടെക്ട്(ആര്2പി) എന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു ഹര്‍ദീപ് സിംഗ്. ആര് 2 പി എന്ന ആശയം ഇന്ത്യ നേരത്തെ ആരംഭിച്ചതാണ്. അന്താരാഷ്ട്ര സമൂഹവുമായുള്ള ചര്‍ച്ച പരാജയപ്പെടുന്ന പക്ഷം ഐക്യരാഷ്ട്രസഭയുടെ കീഴില്‍ നിന്നുകൊണ്ട് ശരിയായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനുവേണ്ടി സത്യസന്ധമായും ഗൗരവപരമായും പരശ്രമിക്കുമെന്നും പുരി പറഞ്ഞു. എന്നാല്‍ എല്ലാ ചര്‍ച്ചയും പരാജയപ്പെടുന്ന പക്ഷം അവസാന മാര്‍ഗമെന്ന നിലയിലെ സായുധ ഇടപെടലിനെക്കുറിച്ച് ഇന്ത്യ ചിന്തിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
സംഘര്‍ഷം നിറഞ്ഞ സ്ഥിതിവിശേഷം എപ്പോഴെങ്കിലും ഉണ്ടായാല്‍ അതിനനിവാര്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്രസമൂഹത്തില്‍ ആര്2 പി എന്ന ആശയം വളരെ വലുതാണ്. എന്നാല്‍ എല്ലായിപ്പോഴും ഈ ആശയം ഉപയോഗിക്കാന്‍ സാധിക്കില്ല. മനുഷ്യാവകാശവും മനുഷ്യാവകാശ നിയമവും ലംഘിക്കുന്ന പക്ഷം ഈ ആശയം ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. യുദ്ധകുറ്റങ്ങള്, കലാപങ്ങള്‍, സംഘര്‍ഷങ്ങള്‍, മനുഷ്യന് നേരെയുള്ള കുറ്റകൃത്യങ്ങള്‍ എന്നീ സാഹചര്യങ്ങളില്‍ ഈ ആശയം പ്രാവര്ത്തികമാതില്ലെന്നും പുരി ഐക്യരാഷ്ട്രസഭയെ അറിയിച്ചു.
രാജ്യത്തെ സംരക്ഷിക്കുക എന്നതാണ് ഏറ്റവും വലിയ ഉത്തരവാദിത്തം അതാണ് പ്രാവര്ത്തികമാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശശക്തികളുടെ ഇടപെടലുകളില്‍ നിന്നും രാജ്യത്തെയും രാജ്യത്തെ ജനങ്ങളേയും സംരക്ഷിക്കണം. ഇതിന് ആര്2 പി ഒരു തസമാകരുതെന്നും അദ്ദേഹം ഐക്യരാഷ്ട്രസഭയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: