ന്യൂദല്‍ഹി: വിസാനടപടികള്‍ എളുപ്പത്തിലാക്കാന്‍ അമേരിക്കന്‍ എംബസി പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ഇലക്ട്രോണിക് ഫണ്ട് ട്രാന്‍ഫര്‍ വഴിയോ, മൊബൈല്‍ഫോണ്‍ വഴിയോ ഇനിമുതല്‍ അപേക്ഷാഫീസ് അടയ്ക്കാം. ആക്സിസ് ബാങ്കിന്റെ ആയിരത്തോളം ശാഖകളിലും ഫീസടക്കാനുള്ള സൗകര്യമുണ്ട്.
ഫീസ് അടയ്ക്കുന്നതിനും യാത്രാരേഖകള്‍ സമര്‍പ്പിക്കുന്നതിനുമുള്ള സമയം നിശ്ചയിക്കുന്നതു സംബന്ധിച്ച കാര്യങ്ങളും ലഘൂകരിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 26 മുതല്‍ പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുമെന്ന് എംബസി വക്താവ് ജൂലിയ സ്റ്റാന്‍ലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.‘
രേഖകള്‍ സമര്‍പ്പിക്കുവാനുള്ള സമയം അപേക്ഷകന് ഫോണ്‍ വഴി നിശ്ചയിക്കാം. ഇതിനായി എംബസി കോള്‍സെന്റര്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അന്വേഷണങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഇംഗ്ലീഷ്, ഹിന്ദി,പഞ്ചാബി, ഗുജറാത്തി, തെലുങ്കു തുടങ്ങിയ ഭാഷകളിലും സേവനം ലഭിക്കും. തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ എട്ടുമുതല്‍ വൈകീട്ട് എട്ട് വരെയും. ഞായറാഴ്ച്ചകളില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 6 മണിവരെയും കോള്‍സെന്ററുകള്‍ പ്രവര്‍ത്തിക്കും.
അമേരിക്കന്‍ വിസക്കുവേണ്ടിയുള്ള ആവശ്യകത വര്‍ദ്ധിച്ചതാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ കാരണെമന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതാദ്യായാണ് ഫോണ്‍ വഴി അപേക്ഷകരുമായുള്ള കൂടിക്കാഴ്ച്ച നടത്തുന്നത്. ആദ്യമായി അപേക്ഷിക്കുന്നവര്‍ ആദ്യം രണ്ട് അപ്പോയിന്മെന്റുകള് എടുക്കണം. വിരലടയാളം നല്കാന് ആദ്യം ഓഫ്സെറ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍ സന്ദര്‍ശിക്കണം. അതിന്ശേഷം അഭിമുഖത്തിനായി എംബസിയിലോ കോണ്‍സലേറ്റിലോ ഹാജരാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: