ആലുവ: പുഴയില്കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ച കടുങ്ങല്ലൂര്‍ മണ്ഡലത്തിലെ ആര്‍എസ്എസ് കടേപ്പിള്ളി ശാഖ മുഖ്യശിക്ഷക് സുരാജിന് ആയിരങ്ങള്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ഞയറാഴ്ച രാവിലെ 11 മണിയോടെയാണ് കൊടുങ്ങല്ലൂര്‍ ഉണ്ടേക്കടവില്‍ കൂട്ടുകാരോത്ത് കുളിക്കുന്നതിനിടെ സുരാജ് മുങ്ങിമരിച്ചത്. അമ്മാവന്റെ വീട്ടില്‍ വിരുന്നിനു പോയതായിരുന്നു. ഇന്നലെ ആലുവ ജില്ലസര്ക്കാര് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം നിരവധി സ്വയംസേവകരുടെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങി കണിയാംകുന്നിലെ വീട്ടില്‍ എത്തിച്ചു. നാട്ടുകാരടക്കം ആയിരക്കണക്കിനാളുകളാണ് സുരാജിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. സുരാജ് പഠിച്ചിരുന്ന ക്യൂന്‍ മദേഴ്സ് കോളേജിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ഇന്നലെ യൂസി കോളേജിനു സമീപമുള്ള എസ്എന്‍ഡിപി ശ്മശാനത്തില്‍ സുരാജിന് ചിതയൊരുക്കി സഹോദരന് ശ്രീരാജ് ചിതക്ക് തീകൊളുത്തി. ആര്‍എസ്എസ് ധര്‍മ്മജാഗരണ്‍ പ്രമുഖ് വി.കെ.വിശ്വനാഥന്, ബാലഗോകുലം സംഘടന സെക്രട്ടറി വി.വി.പ്രദീപ്, ആര്‍എസ്എസ് ജില്ല പ്രചരാക് പി.എ.പ്രമോദ്, ജില്ല കാര്യവാഹ് പി.മധു, മണ്ഡലം സഹകാര്യവാഹ് ജയകൃഷ്ണന്, ബിജെപി കളമശ്ശേരി മണ്ഡലം പ്രസിഡന്റ് കെ.എസ്.ജയകുമാര്‍ തുടങ്ങി ഒട്ടേറെ പേര് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: