കൊച്ചി: ജന്മഭൂമി വാര്‍ഷിക വരിസംഖ്യാ പദ്ധതിക്ക് ജില്ലയില്‍ ഉര്‍ജ്ജിതമായ തുടക്കം. കടവന്ത്രയില്‍ സീനിയര്‍ അഭിഭാഷകന് അഡ്വക്കറ്റ് രാമചന്ദ്രന് നായരില്‍ നിന്നും ജന്മഭൂമി വാര്‍ഷികവരിസംഖ്യ ആര്‍എസ്എസ് എറണാകുളം നഗര്‍ സഹകാര്യവാഹ് ഡി.എസ്.സുരേഷ്കുമാര്‍ ഏറ്റുവാങ്ങി. സാമൂഹ്യസേവാ കേന്ദ്രം ജോയിന്റ് സെക്രട്ടറി പി.കൃഷ്ണദാസ്, ബിജെപി തൃക്കാക്കര നിയോജകമണ്ഡലം സെക്രട്ടറി സി.സതീശന്, ആര്‍എസ്എസ് കടവന്ത്ര മണ്ഡല് കാര്യവാഹ് രവി കുളപ്പുരയ്ക്കല്, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് പി.ആര്.ഓമനക്കുട്ടന്, ജന്മഭൂമി കടവന്ത്ര ഏജന്റും ബിഎംഎസ് മേഖല ജോയിന്റ് സെക്രട്ടറിയുമായ സുനില്‍ കടവന്ത്ര എന്നിവര്‍ പങ്കെടുത്തു.
പള്ളുരുത്തി: ജന്മഭൂമി വാര്‍ഷിക വരിസംഖ്യാ പദ്ധതിയുടെ പള്ളുരുത്തി നഗര്‍ തല ഉദ്ഘാടനം കുമ്പളങ്ങിയില്‍ നടന്നു. കെഎസ്എഫ്ഇ മുന്‍ എംഡി കെ.ബി.സുധീര്‍ ബാബുവില്‍ നിന്നും ആര്‍എസ്എസ് നഗര്‍ സേവാപ്രമുഖ് ജി.കെ.അനില്‍കുമാര്‍ വാര്‍ഷിക വരിസംഖ്യ ഏറ്റുവാങ്ങി.
ചടങ്ങില്‍ ആര്‍എസ്എസ് നഗര്‍ സംഘചാലക് വി.പി.മോഹനന്, കാര്യവാഹ് ടി.എം.ബാബു, ബിജെപി കൊച്ചിനിയോജകമണ്ഡലം പ്രസിഡന്റ് എന്‍.എസ്.സുമേഷ്, ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് എന്‍.എല്‍.ജയിംസ്, ആര്‍എസ്എസ് മണ്ഡല് കാര്യവാഹ് പി.എന്‍.വിനോദ്, അഖിലകേരള വേലന്‍ മഹാസഭ സംസ്ഥാന ജനറള്‍ സെക്രട്ടറി സി.വി.സുരേഷ് എന്നിവര്‍ സംബന്ധിച്ചു.
ആലുവ: കേരേളപെര്മെനന്റ് ബെനിഫിറ്റ് ഫണ്ടിന്റെ കേരളത്തിലെ എല്ലാശാഖകളിലും ജന്മഭൂമിയുടെ വരിക്കാരാകാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് കെപിഫിഎഫ് മാനേജിംഗ് ഡയറക്ടര്‍ എം.പി.എസ്.ശര്‍മ പറഞ്ഞു. ജന്മഭൂമി വാര്‍ഷിക വരിസംഖ്യാ പദ്ധതിയില്‍ അംഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് പ്രാന്തസംഘചാലക് പിഇബി മേനോന് ശര്‍മ്മയില്‍ നിന്നും വരിസംഖ്യ ഏറ്റുവാങ്ങി. കെപിബിഎഫ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വി.രാജേന്ദ്രന്, ആര്‍എസ്എസ് വിഭാഗ് പ്രചാരക് എസ്.സുദര്ശന്, ജില്ലാകാര്യവാഹ് പി.മധു, സഹകാര്യവാഹ് എം.കൃഷ്ണകുമാര്‍, ജില്ലാ പ്രചാരക് പി.എ.പ്രമോദ്, വികസനസമിതി കണ്‍വീനര്‍ പി.ജി.സജീവന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: