കാലടി: സാമൂഹിക പരിഷ്കര്‍ത്താവും ആധുനിക കാലടിയുടെ ശില്പിയുമായ ശ്രീമദ് ആഗമാനന്ദസ്വാമികളുടെ 117-ാം ജയന്തി ആഘോഷം സ്വാമിജിയുടെ കര്‍മ്മഭൂമിയായ കാലടിയില്‍ വിപുലമായ പരിപാടികളോടെ ഇന്ന് നടക്കും.
2 മണിക്ക് ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെയാണ് ജയന്തി ആഘോഷ പരിപാടികള്‍ സമാരംഭിക്കുക. ആദിശങ്കരന്റെ കൃതികളുടെ സംഗീതാവിഷ്കാരം കാലടി ശ്രീശാരദാ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കും. തുടര്‍ന്ന് ശ്രീശങ്കര മ്യൂസിക് അക്കാദമിയിലെ വിദ്യാര്‍ത്ഥിനികളുടെ നേതൃത്വത്തില്‍ ആഗമാനന്ദ സംഗീതാരാധന നടക്കും. ശ്രീശങ്കര സ്കൂള്‍ ഓഫ് ഡാാന്സ് പിടിഎ അംഗങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന തിരുവാതിരക്കു ശേഷം ജയന്തി സമ്മേളനം ആരംഭിക്കും.
ജയന്തി മഹാസമ്മേളനം മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്യും. പിഎസ്സി ചെയര്മാന് ഡോ.കെ.എസ്.രാധാകൃഷ്ണന് മുഖ്യാതിഥിയായിരിക്കും. മികച്ച പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ പ്രവര്‍ത്തകനുളള 11-ാമത് ആഗമാനന്ദ പുരസ്കാരം കൈനകരി ജനാര്‍ദ്ദനനും കെ.എ. സിബിക്കും അദ്ദേഹം സമര്‍പ്പിക്കും. ചടങ്ങില്‍ പ്രൊഫ.കെ.എസ്.ആര്.പണിക്കര്‍ അദ്ധ്യക്ഷത വഹിക്കും.
മന്ത്രി കെ.ബാബുവിനും അന്‍വര്‍ സാദത്ത് എംഎല്‍എക്കും ചടങ്ങില്‍ പ്രത്യേക സ്വീകരണം നല്‍കും. രണ്ടര വര്‍ഷം നീണ്ടുനിന്ന സാമൂഹിക പരിഷ്കരണ സമരത്തിന് നേതൃത്വം കൊടുത്ത 104 സംഘടനാ നേതാക്കളെയും പഠനകേന്ദ്രങ്ങള്‍ പുന:സ്ഥാപിച്ച സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, മാധ്യമ ഭാരവാഹികള്‍, കലാകാരന്മാര് എന്നിവരെയും ആദരിക്കും. കെ.പി.ധനപാലന് എംപി, അഡ്വ.ജോസ് തെറ്റയില്‍ എംഎല്‍എ, പി.ബി.ബോസ്, ശാരദാ വിജയന് എന്നിവര്‍ നേതാക്കളെ ആദരിക്കും. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ബി.സാബു വിദ്യാഭ്യാസ എന്‍ഡോവ്മെന്റ് സമര്‍പ്പിക്കും. 15 വിവിധ എന്‍ഡോവ്മെന്റുകളാണ് ജയന്തിയോടനുബന്ധിച്ച് സമര്‍പ്പിക്കുക. ധീരതക്കുളള പുരസ്കാരം നേടിയ ആഷിക് ബാബുവിന് കെ.പി.ശങ്കരന് ഉപഹാരം സമര്‍പ്പിക്കും. സമരത്തിന് നേതൃത്വം കൊടുത്ത സനാതന ധര്‍മ്മ സുഹൃദ് വേദി ചെയര്മാന് കെ.കെ.കര്ണ്ണന് സ്വീകരണത്തിന് മറുപടി പറയും. വിവിധ സംഘടനകളുടെ സംസ്ഥാന, ജില്ലാ, യൂണിയന് നേതാക്കള്‍ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കും.
എസ്എന്‍ഡിപി, എന്‍എസ്എസ്, കെപിഎംഎസ്,എസ്ആര്‍വിസിഎസ്., കെവിഎസ്, വിഎസ്എസ്, എകെവിഎംഎസ്, കെഎസ്എസ്, കെഎസ്എച്ച്എസ്, യോഗക്ഷേമ സഭ, ബ്രാഹ്മണ സഭ, മലയാള ബ്രാഹ്മണ സമാജം, ആള് ഇന്ത്യ വീര ശൈവ സഭ, അഖില കേരള പണ്ഡിതര്‍ മഹാസഭ, കേരള പട്ടിക ജന സമാജം, കേരള കളരിക്കുറുപ്പ് കളരിപ്പണിക്കര്‍ സംഘം, കേരള വേലന്‍ പെരുവണ്ണാന് സമുദായോദ്ധാരണ സംഘം, അംബേദ്കര്‍ സ്മാരക സൊസൈറ്റി, കേരള ക്ഷേത്ര സംരക്ഷണ സമിതി, ശ്രീനാരായണ സുഹൃദ് സമിതി സാംസ്കാരിക വേദി, തുടങ്ങിയ 31 സംഘടനകളുടെ നേതാക്കള്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കും.
പ്രൊഫ. പി.വി.പീതാംബരന്, പ്രൊഫ. ടി.എന്‍.ശങ്കരപ്പിളള, കെ.പി.ശങ്കരന്, കെ.എന്‍.ചന്ദ്രപ്രകാശ്, ടി.ആര്.മുരളീധരന്, എന്‍.പി.സജീവ്, പി.കെ.മോഹന്‍ദാസ്, കെ.ആര്.സന്തോഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ സ്വാഗതസംഘം ജയന്തി സമ്മേളനത്തിന് നേതൃത്വം നല്കി വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: