കൊച്ചി: കേരള ഹിസ്റ്ററി അസോസിയേഷന് ഇക്കൊല്ലം ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ 333-ാം വാര്‍ഷികം രണ്ടു ദിവസത്തെ ദേശീയ സെമിനാറോടെ വിപുലമായ രീതിയില്‍ 3,4 തീയതികളില്‍ എറണാകുളം ആശീര്‍ഭവന്‍ ഓഡിറ്റോറിയത്തില്‍ ആഘോഷിക്കും.
3ന് രാവിലെ 9.30ന് കേരള ഹിസ്റ്ററി അസോസിയേഷന് പ്രസിഡന്റ് ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യരുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍ കേരള ഹൈക്കോടതി ജഡ്ജി സി.എന്‍.രാമചന്ദ്രന് നായര്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ.സി.ജോസഫ്, കെ.ബാബു തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ ചരിത്ര പണ്ഡിതനായ ഡോ.എം.ജി.എസ്.നാരായണന് മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് കേരള ഹിസ്റ്ററി അസോസിയേഷന് വെബ്സൈറ്റ് ഉദ്ഘാടനം കൊച്ചി മേയര്‍ ടോണി ചമ്മണി നിര്‍വഹിക്കും. ഡോ.ചാള്‍സ് ഡയസ് എംപി, ഹൈബി ഈഡന് എംഎല്‍എ, ടി.എ.അഹമ്മദ് കബീര്‍ എംഎല്‍എ, എ.എം.ആരിഫ് എംഎല്‍എ, ലീനോ ജേക്കബ്, കെ.എല്‍.മോഹനവര്‍മ്മ, ഡോ.എം.ജി.ശശിഭൂഷന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
തുടര്‍ന്ന് നടക്കുന്ന സെമിനാറില്‍ ഡോ.ബി.വേണുഗോപാല്‍ (ഡയറക്ടര്‍ നാഷണല്‍, മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി ദല്‍ഹി), ഡോ.ചാള്‍സ് ഡയസ് എംപി, ഡോ.പി.ജെ.മാത്യു, ഡോ.അനില്‍കുമാര്‍, പുരുഷോത്തമ മല്ലയ്യ, എ.എന്‍.ചിദംബരന് തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഡോ.ജെ.വിജയമോഹനന്‍, ഡോ.ആര്.ശ്രീകുമാര്‍, ഡോ.ഇ.പി.യശോധരന്, ഡോ.എസ്.ശിവദാസന്‍, അഡ്വ.എം.കെ.ശശീന്ദ്രന് എന്നിവര്‍ വിവിധ സെമിനാര്‍ സെഷനുകളില്‍ ആദ്ധ്യക്ഷ്യം വഹിക്കും. 4-ാം തീയതി ചൊവ്വാഴ്ച ഡോ.ബി.ഇക്ബാല്‍, ഡോ.കെ.കെ.എന്‍.കുറുപ്പ്, ഡോ.വി.എസ്.വിജയന്, ഡോ.സി.ആര്.സുരേഷ് തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഡോ.ആര്.വി.വര്‍മ, പ്രൊഫ.ജോര്‍ജ് മേനാച്ചേരി, ഡോ.കെ.പി.പി.നമ്പ്യാര്‍, ഡോ.മുഹമ്മൂദ ബീഗം തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ അദ്ധ്യക്ഷരായിരിക്കും.
പ്ലീനറി സെഷനില്‍ ജസ്റ്റിസ് കെ.സുകുമാരന്‍ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ.എം.കെ.പ്രസാദ് മുഖ്യ പ്രഭാഷണം നടത്തും. ഡോ.ഇ.പി.ആന്റണി, പ്രൊഫ.കെ.വി.റോസമ്മ തുടങ്ങിയവര്‍ പ്രസംഗിക്കും. സെമിനാറിനെ അവലോകനം ചെയ്ത് ഡോ.വല്‍സമ്മ സെബാസ്റ്റ്യന്‍, പ്രൊഫ.പി.രാജന് പോറ്റി, പ്രൊഫ.ബ്യൂള, പ്രൊഫ.ആര്.കൃഷ്ണകുമാര്‍, ഡോ.എല്‍സമ്മ ജോസഫ്, ഡോ.ലതാ നായര്‍.ആര് തുടങ്ങിയവര്‍ പ്രസംഗിക്കും.
വൈകീട്ട് 3ന് നടക്കുന്ന സമാപനസമ്മേളനത്തില്‍ ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര്‍ അദ്ധ്യക്ഷത വഹിക്കും. ഡോ.ടി.കെ.രവീന്ദ്രന്, ഡോ.എം.പി.ശ്രീകുമാരന്‍ നായര്‍, ഡോ.കെ.എസ്.മണിലാല്‍, പ്രൊഫ.എം.കെ.സാനു, പ്രൊഫ.എം.അച്ചുതന് തുടങ്ങിയവരെ വിദ്യാഭ്യാസമന്ത്രി അബ്ദുള്‍ റബ്ബ് ആദരിക്കും. പ്രൊഫ. ഡോ.സി.കെ.രാമചന്ദ്രന് സമാപന പ്രഭാഷണം നടത്തും. എംഎല്‍എമാരായ ഡോമനിക്ക് പ്രസന്റേഷന്, എസ്.ശര്‍മ, ബെന്നി ബെഹനാന്, ഡോ.എന്‍.പി.പി.നമ്പൂതിരി, ഡോ.എന്‍.അംബിക, കെ.ജെ.സോഹന്‍, പ്രൊഫ.മറിയം ജോര്‍ജ്ജ്, ഡോ.എസ്.ശ്രീകല എന്നിവര്‍ പ്രസംഗിക്കും. ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക് പരീദ് ഐഎഎസ് സെമിനാര്‍ പ്രതിനിധികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. കേരള ഹിസ്റ്ററി അസോസിയേഷന് സെക്രട്ടറി പ്രൊഫ.പി.എ.ഇബ്രാഹിംകുട്ടി, വൈസ് പ്രസിഡന്റ് ജസ്റ്റിസ് കെ.സുകുമാരന്‍, പ്രൊഗ്രാം കമ്മറ്റി കോ ഓര്‍ഡിനേറ്റര്‍ ഡോ.യു.കെ.ഗോപാലന്, പ്രൊഗ്രാം കമ്മറ്റി കണ്‍വീനര്‍ ഡോ.എന്‍.അശോക് കുമാര്‍, ജോ.സെക്രട്ടറി എന്‍.എം.ഹസ്സന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: