കൊച്ചി: നാടിനും നഗരത്തിനും ഇന്ന് പീതാംബരവര്ണം. ജില്ലയിലെമ്പാടും നടന്ന ഗുരുദേവജയന്തിയാഘോഷങ്ങളില് ആയിരക്കണക്കിന് പീതാംബര ധാരികള്‍ അണിനിരന്നു. മഞ്ഞക്കുടകള്‍ ചൂടി സ്ത്രീകളും അണിചേര്‍ന്നതോടെ ഘോഷയാത്രകള്‍ക്ക് ചാരുതയേറി.
പള്ളുരുത്തി: പള്ളുരുത്തി എസ്എന്എസ്വൈഎസിന്റെ ആഭിമുഖ്യത്തിലുള്ള ശ്രീനാരായണഗുരുജയന്തി ആഘോഷം രാവിലെ 10ന് പള്ളൂരുത്തി ശ്രീധന്വന്തരിഹാളില് ഡോമിനിക്ക് പ്രസന്റേഷന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള സാഹിത്യ പരിഷത്ത് സെക്രട്ടറി എം.വി.ബെന്നി അദ്ധ്യക്ഷത വഹിച്ചു. കൊച്ചി കോര്പ്പറേഷന് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ആര്.ത്യാഗരാജന് ആശംസയര്‍പ്പിച്ചു. യോഗത്തില്‍ എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന് മാസ്റ്റര്‍, കേന്ദ്രസാഹിത്യ അക്കാദമി ജേതാവ് എം.കെ.സാനു മാസ്റ്റര്‍ ജസ്റ്റിസ് കെ.സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രസിഡന്റ് സി.ജി.സുരേഷ് സ്വാഗതവും സെക്രട്ടറി എം.എസ്.ഹരികുമാര്‍ നന്ദിയും പറഞ്ഞു.
പറവൂര്‍: വടക്കേക്കര എച്ച്എംഡിപി സഭയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ജയന്തി വിപുലമായി ആഘോഷിച്ചു. ഗുരുദേവമണ്ഡപത്തില് ക്ഷേത്രം മേല്‍ശാന്തി അജയ് വിശേഷാല്‍ ഗുരുപൂജ നടത്തി. ചടങ്ങുകള്‍ക്ക് മുമ്പ് എച്ച്എംഡിപി സഭ പ്രസിഡന്റ് ഗുരുദേവ നഗറില്‍ പതാക ഉയര്‍ത്തി ചതയം ഘോഷയാത്ര ആരംഭിച്ചു. ഘോഷയാത്രയില്‍ എച്ച്എംഡിപി സഭാ ഭാരവാഹികള്‍, എച്ച്എംഡിപിസഭയുടെ കീഴിലുള്ള പത്തോളം വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അധ്യാപകര്‍, അനദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ പൊതുജനങ്ങള്‍ എസ്എന്‍എം സ്കൂളിലെ ബാന്റ് മേളം, എസ്എന്‍എം കോളേജിലെയും എസ്എന്‍എം ഹൈസ്കൂളിലെയും എന്‍സിസി എന്നിവര്‍ പങ്കെടുത്തു.
മൂത്തകുന്നം ക്ഷേത്രമൈതാനിയില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര- കുര്യാപ്പിള്ളി ലേബര്‍ ജംഗ്ഷന് വഴി എന്‍എച്ച് 17 വഴി മൂത്തകുന്നം ഗുരുദേവ നഗറില്‍ സമാപിച്ചു. പിന്നീട് സമ്മേളനത്തില്‍ എച്ച്എംഡിപി സഭ പ്രസിഡന്റ് കെ.വി.അനന്തന് അദ്ധ്യക്ഷത വഹിച്ചു. സോമന് കെടാമംഗലം മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് മാല്യങ്കര എസ്എന്‍എം കോളേജിലെ ശ്രീനാരായണ സ്റ്റഡി അന്റ് റിസര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനദാനവും നടത്തി. സെക്രട്ടറി എ.ആര്.വിജയകുമാര്‍ സ്വാഗതവും ടി.എസ്.ഷൈന്‍ നന്ദിയും പറഞ്ഞു.
ആലുവ: ആലുവ എസ്എന്‍ഡിപി യൂണിയന്റെ നേതൃത്വത്തില്‍ ആലുവായില്‍ നടന്ന മഹാഘോഷയാത്ര നഗരത്തെ പീതാംബര സാഗരമാക്കി മാറ്റി. ആലുവ അദ്വൈതാശ്രമം കവാടത്തില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ.എം.എന്‍.സോമന് ഉദ്ഘാടനം ചെയ്തു. 61 ശാഖകളില്‍ നിന്നായി ആയിരക്കണക്കിന് ശ്രീനാരായണീയരാണ് ഘോഷയാത്രയില്‍ അണിനിരന്നത്. നാടന്‍ കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും ഘോഷയാത്രക്ക് മിഴിവേകി. നഗരം ചുറ്റി അദ്വൈതാശ്രമത്തില്‍ എത്തിയ ഘോഷയാത്രക്ക് വിവിധ സ്ഥലങ്ങളില്‍ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ആലുവ കേശവസ്മൃതികവാടത്തില് ആര്‍എസ്എസ് ബാലസംസ്ക്കാര കേന്ദ്രം, ബാലഗോകുലം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. ആശ്രമത്തില്‍ നടന്ന സമാപനസമ്മേളനം കെ.പി.ധനപലാന് എംപി ഉദ്ഘാടനം ചെയ്തു. യൂണിയന് പ്രസിഡന്റ് സി.വി.അനില്‍കുമാര്‍ അദ്ധ്യക്ഷതവഹിച്ചു. സ്വാമി ശിവസ്വരൂപാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. അന്‍വര്‍ സാദത്ത് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയര്മാന് എം.ടി.ജേക്കബ് സമ്മാനദാനം നിര്‍വഹിച്ചു. കേരള ലോട്ടറി ഏജന്റ് എം.സി.സുരേഷിനെ ചടങ്ങില്‍ അനുമോദിച്ചു. ജയന്തന് ശാന്തി, കെ.എന്‍.ദിവാകരന്, എ.ആര്.ഉണ്ണികൃഷ്ണന്, ഡോ.പി.എന്‍.ജോഷി, എം.കെ.ശശി, കെ.എസ്.സ്വാമിനാഥന്, ഷൈല സോമന്, എം.കെ.സിബി എന്നിവര്‍ പ്രസംഗിച്ചു.
മൂവാറ്റുപുഴ: ഗുരുദേവ സ്മൃതിയുണര്‍ത്തി മൂവാറ്റുപുഴയില്‍ എസ്എന്‍ഡിപി യൂണിയന്റെ ആഭിമുഖ്യത്തില്‍ 158-ാമത് ഗുരുദേവ ജയന്തി ആഘോഷം വന്ഘോഷയാത്രയോടെ നടത്തി. ശ്രീകുമാര ഭജന ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ഭക്തിനിര്‍ഭരമായ ഘോഷയാത്രയില്‍ വിവിധ ശാഖകളില്നിന്നുമെത്തിയ സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് ശ്രീനാരായണീയ ഭക്തര്‍ അണിനിരന്നു. ഗുരുദേവന്റെ വചനങ്ങള്‍ ഉള്‍കൊണ്ട പ്ലക്കാര്‍ഡുകളും വിവിധ കലാരൂപങ്ങളും ടാബ്ലോകളും ഘോഷയാത്രക്കു കൊഴുപ്പേകി നഗരം ചുറ്റി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന പൊതുസമ്മേളനം ജോസഫ് വാഴക്കന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. യൂണിയന് പ്രസിഡന്റ് എന്‍.ജി.വിജയന് അദ്ധ്യക്ഷത വഹിച്ചു. ചതയദിനസന്ദേശം യോഗം അസി.സെക്രട്ടറി വി.കെ.നാരായണന് നല്കി. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ അവാര്‍ഡ് ദാനം മുന്‍ എംഎല്‍എ ഗോപി കോട്ടമുറിക്കലും, മുനിസിപ്പല്‍ ചെയര്മാന് യു.ആര്.ബാബുവും നിര്‍വഹിച്ചു.
കോതമംഗലം എസ്എന്‍ഡിപി യൂണിയന്റെ ആഭിമുഖ്യത്തില്‍ 158-ാമത് ഗുദേവജയന്തിദിനാഘോഷങ്ങളില് പതിനായാരിങ്ങള് പങ്കെടുത്തു. രാവിലെ 8ന് യൂണിയന് പ്രസിഡന്റ് അജിനാരായണന്‍ പതാക ഉയര്‍ത്തിയതോടെ ചടങ്ങുകള്‍ ആരംഭിച്ചു. ആഘോഷത്തോടനുബന്ധിച്ച് കുറിച്ചി അദ്വൈതാശ്രമം മഠാധിപതി ധര്മ്മചൈതന്യസ്വാമികളുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആരംഭിച്ച ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും ഇന്നും നാളെയും തുടരും. ധ്യാനാചാര്യന്‍ ധര്‍മ്മചൈതന്യസ്വാമികള്‍ ഹോമകുണ്ഡത്തില്‍ നിന്നും ജ്വലിപ്പിച്ച ദിവ്യജ്യോതിസ്സ് ജയന്തി സമ്മേളനത്തില്‍ വച്ച് യൂണിയന് നേതാക്കള്‍ക്ക് കൈമാറി. തുടര്‍ന്ന് ദേവഗിരിയില്‍ നിന്ന് ആരംഭിച്ച വര്‍ണാഭമായ ജയന്തിഘോഷയാത്രയിലും ദിവ്യജ്യോതിസ് പ്രയാണത്തിലും യൂണിയന്റെ കീഴിലുള്ള 25 ശാഖായോഗങ്ങളില്നിന്നുള്ള പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ പീതാംബരധാരികളായി അണിനിരന്നു. ഇന്ന് നടക്കുന്ന ചടങ്ങില്‍ ആലുവ അദ്വൈതാശ്രമം മഠാധിപതി ശിവസ്വരൂപാനന്ദസ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ് 3ന് കണയന്നൂര്‍ യൂണിയന് സെക്രട്ടറി പി.പി.രാജന് ധ്യാനസന്ദേശം നല്‍കും.
മരട്: മരട് എസ്എന്‍ഡിപി ശാഖയുടെ ആഭിമുഖ്യത്തില്‍ ഗുരുജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ നടന്ന ഘോഷയാത്രയില്‍ പീതാംബരധാരികളായ നൂറുകണക്കിനാളുകള്‍ അണിനിരന്നു. ശ്രീനാരായണ ഹാളില്‍ നടന്ന ജയന്തി സമ്മേളനം സാഹിത്യകാരന് ഇ.പി.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: