മുംബൈ: വധശിക്ഷ ശരിവെച്ച സുപ്രീംകോടതി വിധി കസബ് അറിഞ്ഞിട്ടില്ലെന്ന് ജയില്‍ അധികൃതര്‍. ബുധനാഴ്ചയാണ് കസബിന്റെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചത്.
സുപ്രീംകോടതി വിധിയുടെ പകര്‍പ്പ് കിട്ടാത്തതിനാലാണ് ഇത് സംബന്ധിച്ച് കസബിനെ അറിയിക്കാതിരുന്നതെന്ന് ആര്‍തര്‍ റോഡ് ജയില്‍ സൂപ്രണ്ട് എ.സി.റാണെ അറിയിച്ചു. പകര്‍പ്പ് കിട്ടുന്ന പക്ഷം വിവരം കസബിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കസബിനെ സംരക്ഷിക്കലാണ് തങ്ങളുടെ ജോലി. സുപ്രീം കോടതിവിധിയുടെ പകര്‍പ്പ് കിട്ടാതെ വധശിക്ഷയെക്കുറിച്ച് കസബിനെ അറിയിക്കുന്നതില്‍ യാതൊരു കഴമ്പുമില്ലെന്ന് ജയിലധികൃതര്‍ കൂട്ടിച്ചേര്‍ത്തു. വിധിയുടെ പകര്‍പ്പ് ലഭിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണക്കേസില്‍ പിടിയിലായ ഏക പ്രതിയാണ് കസബ്. വിചാരണക്കോടതിയാണ് കസബിന് വശിക്ഷ വിധിച്ചത്. പിന്നീട് മുംബൈ ഹൈക്കോടതി ഇത് അംഗീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതി വധശിക്ഷ ശരിവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: