മുംബൈ: മുംബൈ നഗരസഭയിലെ ശിവസേനാംഗമായിരുന്ന കമലാകര്‍ ജംസന്ദേക്കറെ വധിച്ച കേസില്‍ മുന്‍ അധോലോകനായകന്‍ അരുണ്‍ ഗാവ്ലിക്ക് ജീവപര്യന്തം തടവ്.നാലു വര്‍ഷം മുന്‍പു ശിവസേന നേതാവ് കാംലകര് ജംസന്ദേകറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രത്യേക എംസിഒസിഎ ജഡ്ജി പൃഥ്വിരാജ് ചവാന് ആണു ശിക്ഷ വിധിച്ചത്.ഏഴു ലക്ഷം രൂപ പിഴയും ചുമത്തി. ഗാവ് ലിയെ കൂടാതെ കേസില്‍ മറ്റു 11 പേരും കുറ്റക്കാരാണെന്നു കണ്ടെത്തി.2008 മാര്‍ച്ചിലാണ് കമലാകര്‍ ഘാട്കോപ്പറിലെ അസാല്ഫയിലുള്ള വസതിയില്‍ വെടിയേറ്റു മരിച്ചത്. ജംസന്ദേകറിനെ കൊലപ്പെടുത്താന്‍ ഗാവ് ലി സംഘം 30 ലക്ഷം രൂപയാണു വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: