കൊച്ചി:സാമൂഹ്യ നാവോത്ഥാന സ്മരണകളുണര്‍ത്തി നാടെങ്ങും അയ്യങ്കാളി ജയന്തി ദിനം ആഘോഷിച്ചു. എറണാകുളം കെഎസ്ആര്‍ടിസി ബസ്സ്റ്റേഷനു സമീപമുള്ള ശ്രീകുമാരേശ്വര പുലയസര്വീസ് സൊസൈറ്റിയുടെ ആഭിമുത്തില്‍ അയ്യങ്കാളി ജന്മദിനം ആഘോഷിച്ചു. സംഘടന പ്രസിഡന്റ് കെ.കെ.മോഹന്‍കുമാര്‍ അയ്യങ്കാളിയുടെ ഛായാചിത്രത്തിനു മുന്നില്‍ ഭദ്രദീപം കൊളുത്തി പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് പതാക ഉയര്‍ത്തി വൈസ് പ്രസിഡന്റ് വി.കെ.അരവിന്ദാക്ഷന്, സുനില്‍കുമാര്‍, ആര്‍എസ്എസ് ജില്ലാ കാര്യവാഹക് സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി വി.കെ.സുരേഷ് ബാബു നന്ദിപറഞ്ഞു.
നെടുമ്പാശ്ശേരി: മഹാത്മ അയ്യങ്കാളിയുടെ 150-ാം ജന്മദിനം കെപിഎംഎസ് 770-ാം നമ്പര്‍ ചെറിയ വാപ്പാലശ്ശേരി ശാഖ ആഘോഷിച്ചു. രാവിലെ പ്രഭാതഭേരി തുടര്‍ന്ന് ഘോഷയാത്ര, അനുസ്മരണ സമ്മേളനം,പായസവിതരണം തുടങ്ങിയ പരിപാടികള്‍ നടത്തി. അനുസ്മരണസമ്മേളനത്തില്‍ ശാഖ സെക്രട്ടറി കെ.എ.കൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പി.കെ.രവി അനുസ്മരണ പ്രഭാഷണം നടത്തി. ടി.വി.സുകു, പി.കെ.ബൈജു, പുരുഷോത്തമന്, അനില്‍ പി.പി, ജയന്.വി.കെ, അഷിദോഷ്, രാജീവ്, ബിജെപി നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ലാലു വാപ്പാലശ്ശേരി, സരോജിനി രാജു, ജയവേണു, ബേബി വാസുദേവന്‍, പി.സി.ശിവന്, വി.ജി.ശ്രീജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
കോതമംഗലം: കേരള പുലയര്‍ മഹാസഭ കോതമംഗലം യൂണിയന്റെ ആഭിമുഖ്യത്തില്‍ അയ്യങ്കാളിയുടെ 150-ാം ജന്മദിനം ആഘോഷിച്ചു.
യൂണിയന് പ്രസിഡന്റ് എം.ടി.സജി അദ്ധ്യക്ഷത വഹിച്ച യോഗം കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ഐ.ജേക്കബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റിയംഗം ശശികുഞ്ഞമോന്, ഒ.എം.ഷാജി, ധര്മ്മരാജന്, വി.എസ്.സുരേഷ്, അനുമോള്‍ അയ്യപ്പന്, വി.കെ.മോഹനന്, എം.എം.അയ്യപ്പന്, വി.കെ.കുഞ്ഞുമോന്, കെ.സി.അയ്യപ്പന്, പി.എം.കുഞ്ഞുമോന്, നീതുഗോപി, ഓമനശിവരാമന് എന്നിവര്‍ പ്രസംഗിച്ചു.
പെരുമ്പാവൂര്‍: അയ്യങ്കാളി തുടങ്ങിവച്ച സാമൂഹ്യനീതിക്കും പരിഷ്കരണത്തിനും വേണ്ടിയുള്ള പോരാട്ടം സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്നുതന്നെ തുടരുമെന്ന് കേരള പുലയര്‍ മഹാസഭ രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പറഞ്ഞു. പെരുമ്പാവൂരില്‍ കെപിഎംഎസ് കുന്നത്തുനാട് താലൂക്ക് യൂണിയന് സംഘടിപ്പിച്ച അയ്യങ്കാളിയുടെ 150-ാമത് ജന്മവാര്ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയന് പ്രസിഡന്റ് രമേഷ് പുന്നക്കാടന് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എംഎല്‍എമാരായ സാജുപോള്‍, വി.പി.സജീന്ദ്രന്, ബിജെപി സംസ്ഥാന കമ്മറ്റിയംഗം അഡ്വ.കൃഷ്ണദാസ്, കെപിഎംഎസ് സംസ്ഥാന നേതാക്കളായ ടി.എ.വേണു, ടി.വി.ശശി, എം.സി.ചന്ദ്രന്, കെ.വി.ശിവന്, ഷാജികണ്ണന്, പി.കെ.കൊച്ചുമോന്,സി.എ.ചന്ദ്രന്, കെ.ജി.ശിവന്, പി.സി.ഗോപി തുടങ്ങിയവര്‍ സംസാരിച്ചു. രാവിലെ 9ന് ആശ്രമം ഹയര്‍സെക്കന്ററി സ്കൂള്‍ പരിസരത്ത് നിന്നും ആരംഭിച്ച അവിട്ടദിനഘോഷയാത്രയില് നൂര്കണക്കിനാളുകള് പങ്കെടുത്തു. ഘോഷയാത്രക്ക് മഹിളായുവജന ഫെഡറേഷന് പ്രവര്‍ത്തകരായ സുമേഷ് വാഴക്കുളം, രേണുക, ഓമന തുടങ്ങിയവര്‍ നേതൃത്വം നല്കി. സമ്മേളനത്തില്‍ യൂണിയന് സെക്രട്ടറി കെ.പി.പ്രദീപ് സ്വാഗതവും ഖജാന്‍ജി കെ.വി.ശിവന് നന്ദിയും പറഞ്ഞു.
കൊച്ചി: ബിജെപി തൃക്കാക്കര നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മഹാത്മാ അയ്യങ്കാളിയുടെ ജയന്തി ആഘോഷിച്ചു. ബിനോജ് വലിയതറിയില് അദ്ധ്യക്ഷത വഹിച്ചു. ബിജെപി തൃക്കാക്കര മണ്ഡലം ജനറല്‍ സെക്രട്ടറി ജെയ്സണ്‍ എളംകുളം ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം സെക്രട്ടറി സി.സതീശന് അനുസ്മരണ പ്രഭാഷണം നടത്തി. പി.ആര്.ഓമനകുട്ടന്‍, ചന്ദ്രന് ഗാന്ധിനഗര്‍, ഡ്രൂടി വേലായുധന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: