കണ്ണൂറ്: ചാല ബൈപ്പാസിന് സമീപം ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ൫ പേര് കൂടി കഴിഞ്ഞദിവസം മരിച്ചതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. തോട്ടട വാഴയില്‍ ഓമന-ബാലന് നമ്പ്യാര്‍ ദമ്പതികളുടെ മകളും ആറ്റടപ്പയിലെ രവീന്ദ്രണ്റ്റെ ഭാര്യയുമായ രമ (൫൦), സഹോദരി ഗീത (൩൪), ചാലക്ഷേത്രത്തിന് സമീപം ലക്ഷ്മണണ്റ്റെ ഭാര്യ നിര്‍മ്മല (൫൪), ചാല റംലാസില്‍ റസാഖിണ്റ്റെ ഭാര്യ റംലത്ത് (൪൮), ഭര്‍ത്താവ് അബ്ദുള്‍ റസാഖ് (൫൫) എന്നിവരാണ് ബുധനാഴ്ചയും ഇന്നലെയുമായി മരിച്ചത്. രമ, ഗീത, റംലത്ത്, ഭര്‍ത്താവ് അബ്ദുള്‍ റസാഖ് എന്നിവര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ചും നിര്‍മ്മല കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചുമാണ് മരിച്ചത്. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ചാല ഭഗവതി ക്ഷേത്രത്തിന് സമീപം ശ്രീനിലയില്‍ കുളങ്ങര വീട്ടില്‍ കേശവണ്റ്റെ ഭാര്യ ശ്രീലത (൪൭), ചാല ഞാറോളി അബ്ദുള്‍ അസീസ് (൫൫) എന്നിവര്‍ ചൊവ്വാഴ്ച മരണപ്പെട്ടിരുന്നു. രേഷ്മ, രജിത്ത്, രമിത്ത് എന്നിവരാണ് മരിച്ച രമയുടെ മക്കള്‍. മധുസൂദനന്, സന്തോഷ് പ്രസന്ന എന്നിവര്‍ സഹോദരങ്ങളാണ്. മരിച്ച ഗീത അവിവാഹിതയാണ്. നിജില്‍, സജില്‍, സ്മൈല്‍ എന്നിവരാണ് മരിച്ച നിര്‍മ്മലയുടെ മക്കള്‍. ഭാസ്കരന്, ഗോവിന്ദന് പരേതനായ കുഞ്ഞിക്കണ്ണന് എന്നിവര്‍ സഹോദരങ്ങളാണ്. റൈസ, റനീസ, റമീസ്, റിസ്വാന് എന്നിവരാണ് അബ്ദുള്‍ റസാക്-റംലത്ത് ദമ്പതികളുടെ മക്കള്‍. ജലീല്‍, താഹിറ എന്നിവര്‍ സഹോദരങ്ങളാണ്. മക്കളായ റമീസ്, റിസ്വാന് എന്നിവര്‍ സാരമായി പൊള്ളലേറ്റ് ചികിത്സയിലാണ്. മരിച്ച സഹോദരികളായ രമ, ഗീത എന്നിവരുടെ മാതാവ് ഓമനയും പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പൊള്ളലേറ്റ് പരിയാരത്ത് ചികിത്സയിലായിരുന്ന ചാല നവനീതത്തിലെ ലത (൪൫)യെ ഇന്നലെ മണിപ്പാല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചാല ദേവി നിവാസിലെ ഹോമിയോ ഡോക്ടര്‍ കൃഷ്ണന്, ഭാര്യ ദേവി, മകന് പ്രസാദ് (൩൬) എന്നിവരും അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. കൂടാതെ പരിക്കേറ്റ മറ്റ് പലരും അതീവ ഗുരുതരാവസ്ഥയില്‍ വിവിധ ആശുപത്രികളിലായി കഴിയുകയാണ്. അതുകൊണ്ടുതന്നെ മരണസംഖ്യ ഇനിയും കൂടുമെന്ന ആശങ്കയിലാണ് നാട്ടുകാരും അധികൃതരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: