ടെഹ്റാന്: ഇന്ത്യയടക്കമുള്ള 120 വികസ്വര രാജ്യങ്ങളുടെ തലവന്മാര് പങ്കെടുക്കുന്ന 16 മത് ചേരിചേരാ ഉച്ചകോടിക്ക് ഇറാന് തലസ്ഥാനമായ ടെഹ്റാനില്‍ തുടക്കമായി. അമേരിക്കയുടെയും സഖ്യശക്തികളുടെയും എതിര്‍പ്പുകള്‍ മറികടന്ന് ആണവപദ്ധതികളുമായി മുന്നോട്ടുപോകുന്ന ഇറാന്, ഉച്ചകോടി തങ്ങളുടെ നിലപാടുകള്‍ക്ക് കൂടുതല്‍ പിന്തുണ തേടാനുള്ള വേദിയായി ഉപയോഗപ്പെടുത്തുവാനാണ് ലക്ഷ്യമിടുന്നത്.അമേരിക്കയുടെയും ഇസ്രയേലിന്റെയും എതിര്‍പ്പ് മറികടന്ന് യു എന്‍ സെക്രട്ടറി ജനറല്‍ പങ്കെടുക്കുന്നുവെന്നതും ഉച്ചകോടിയെ ശ്രദ്ധേയമാകുന്നു. ആണവ പദ്ധതികളുമായി മുന്നോട്ടു പോകുന്ന ഇറാന് വൈദേശിക ശക്തികള്‍ക്ക് മുന്പില് പിന്തുണയുടെ പ്രതിരോധം തീര്‍ക്കുന്നതിനായിരിക്കും 16 മത് ചേരി ചേരാ ഉച്ചകോടിക്ക് സാക്ഷിയാകുന്നത്.ഒപ്പം അമേരിക്കയും ഇസ്രയേലും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
വികസ്വര രാജ്യങ്ങളുടെ ഇടയില്‍ ചേരി ചേരാ ഉച്ചകോടിയെ അഭിസംബോധന ചെയ്യാന്‍ ടെഹ്റാനിലെ ഐക്യരാഷ്ട്രസഭാ ജനറല്‍ ബാന്‍കീ മൂണ്‍ ഉച്ച കോടിയില്‍ പങ്കെടുക്കുന്നുണ്ട്.അദ്ദേഹത്തിന്റെ വക്തവായ മാര്ട്ടിന് നെസ്റിസ്കിയാണ് ബാന്‍ കീ മൂണ്‍ ഉച്ചകോടിക്കെത്തുമെന്ന് വ്യക്തമാക്കിയിരുന്നത്.ഏറ്റവും വലിയ അന്താരാഷ്ട്ര കൂട്ടായ്മയായ ചേരി ചേരാ പ്രസ്ഥാനത്തിന്റെ പിന്തുണ ഉറപ്പാക്കി പാശ്ച്യാത്യ ശക്തികള്‍ക്ക് തിരിച്ചടി നല്കുന്നതില് ഇറാന് വിജയിക്കുമേ എന്നാണ് ഉച്ചകോടി ഉറ്റുനോക്കുന്നത്.രണ്ടുദിവസം നീളുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് നാളെ ടെഹറാനിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: