ദമാസ്കസ്: സിറിയയില്‍ ആക്രമണത്തില്‍ രണ്ടു പേര് മരിച്ചു. അബ്ബാസിയേന് ചത്വരത്തിന് സമീപമുള്ള ഒരു വീട്ടിലേക്ക് മോര്‍ട്ടാര്‍ ഷെല്‍ പതിക്കുകയായിരുന്നു. ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ അക്രമികളുമായി വെടിവെയ്പിലേര്പ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. സമീപപ്രദേശമായ അല്‍ സബ്ലത്താനിയില് വെച്ചായിരുന്നു അക്രമികളും സുരക്ഷാ ഉദ്യോഗസ്ഥരും ഏറ്റുമുട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: