ജെയിനെവ: ആഭ്യന്തര കലാപം നിലനില്‍ക്കുന്ന സിറിയയില്‍ നിന്ന് 2 ലക്ഷത്തിലധികം അഭയാര്‍ത്ഥികള്‍ അയല്‍ രാജ്യങ്ങളിലെത്തിയതായി യുഎന്‍. ഈ വര്‍ഷാവസാനം രണ്ട് ലക്ഷത്തോളം പേര് അയല്‍ രാജ്യങ്ങളില്‍ അഭയം പ്രാപിക്കുമെന്നും യുഎന്‍ ഏജന്‍സി വ്യക്തമാക്കി.
കഴിഞ്ഞാഴ്ച്ച 30000ളം അഭയാര്‍ത്ഥികളാണ് തുര്‍ക്കി,ലെബനന്,ഇറാക്ക്,ജോര്‍ദ്ദാന്‍ എന്നിവിടങ്ങളിലെത്തിയതെന്ന് യുഎന്‍ ഹൈക്കമ്മീഷണര്‍ ഓഫ് റെഫ്യൂജീസ് (യുഎന്‍എച്ച്സിആര്‍) അറിയിച്ചു.ആഗസ്റ്റില്‍ മാത്രം സിറിയന്‍ അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. സെപ്റ്റംബര്‍ മധ്യത്തോടെ അഭയാര്‍ത്ഥികളുടെ സംരക്ഷണത്തിനും മറ്റുമായി പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്നും യുഎന്‍ വക്താക്കള്‍ അറിയിച്ചു. ബുധനാഴ്ച്ചമാത്രം തുര്‍ക്കിയില്‍ 74,000ലധികം അഭയാര്‍ത്ഥികള്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. അതേസമയം ഇന്നലെ മുവായിരത്തിലധികം അഭയാര്‍ത്ഥികള്‍ തുര്‍ക്കി അതിര്‍ത്തിയില്‍ പ്രവേശനത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തുര്‍ക്കിയുടെ തെക്കുകിഴക്കന്‍ പ്രവിശ്യയായ യെ്ത്തി വഴിയാണ് ഇവരില്‍ ഭൂരിഭാഗം പേരും തുര്‍ക്കിയിലെത്തിയത്. അതേസമയം ഒരുലക്ഷം പേര്‍ക്ക് മാത്രമേ തുര്‍ക്കിയില്‍ അഭയം നല്കാന് കഴിയൂ എന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഉടന്‍ തന്നെ സിറിയന്‍ ജനതക്ക് മറ്റൊരു സുരക്ഷിത സ്ഥലം കണ്ടെത്താന്‍ യുഎന്നിനോട് തുര്‍ക്കി ഭരണകൂടം ആവശ്യപ്പെട്ടു. ആഗസ്റ്റ് 30ന് നടക്കുന്ന സുരക്ഷാ സമിതി യോഗത്തില്‍ ഇതു സംബന്ധിച്ച് ചര്‍ച്ച നടക്കും. ഇനിയുള്ള സിറിയന്‍ അഭയാര്‍ത്ഥികളെ എവിടെ പാര്‍പ്പിക്കും എന്ന ആലോചനയിലാണ് യുഎല്‍ കൗണ്‍സില്‍.
ഇതിനിടെ കഴിഞ്ഞദിവസം രാത്രി 2,200 പേരാണ് ജോര്‍ദ്ദാനിലെത്തിയത്.ഇവരെ സത്താരി ക്യാമ്പില്‍ എത്തിച്ചതായി അധികൃതര്‍ അറിയിച്ചു. സത്താരി ക്യാമ്പില്‍ മാത്രം പതിനായിരത്തിലധികം സിറിയന്‍ അഭയാര്‍ത്ഥികളുണ്ട്. ഏകദേശം 61000ളം സിറിയന്‍ അഭയാര്‍ത്ഥികള്‍ യുഎന്എച്ച്സിആറില് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: