കണ്ണൂറ്: ഷുക്കൂറ് വധക്കേസില്‍ പി.ജയരാജണ്റ്റെ അറസ്റ്റിനെ തുടര്‍ന്ന് ജില്ലക്കകത്തും പുറത്തുമുണ്ടായ വ്യാപക അക്രമത്തിണ്റ്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാറിനാണെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ഷുക്കൂറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായി കണ്ണൂറ് സെന്‍ട്രല്‍ ജയിലില്‍ റിമാണ്റ്റില് കഴിയുന്ന സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനെയും ടി.വി.രാജേഷ് എംഎല്‍എയെയും സന്ദര്‍ശിച്ച ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി. പി.ജയരാജനോടും ടി.വി.രാജേഷിനോടുമുള്ള പോലീസ് സമീപനം ശരിയല്ല. കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് പകരം കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തതാണ് സ്ഥിതി സങ്കീര്‍ണമാക്കിയത്. മൂന്ന് മണിക്കൂറ് ഷുക്കൂറ് കൊലയാളികളുടെ കയ്യിലുണ്ടായിരുന്നു. എന്നാല്‍ വിവരം കിട്ടിയ പോലീസ് സംഭവസ്ഥലത്തെത്തുകയോ രക്ഷിക്കുകയോ ചെയ്തില്ല. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിരുന്ന മുഖ്യമന്ത്രിക്കെതിരെ 118-ാം വകുപ്പ് ചേര്‍ത്ത് കേസെടുക്കണമെന്നും കോടിയേരി പറഞ്ഞു. പോലീസുകാര്‍ക്കെതിരായ വ്യാപകമായ അക്രമത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പോലീസ് പോലീസായി പ്രവര്‍ത്തിക്കാതെ കോണ്‍ഗ്രസ്സായി പ്രവര്‍ത്തിക്കുന്നുവെന്ന് കോടിയേരി പറഞ്ഞു. സര്‍ക്കാര്‍ നിയമവിരുദ്ധ നിര്‍ദ്ദേശങ്ങള്‍ നല്കിയാല് പോലീസിനെ അനുസരിക്കേണ്ടതില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി. എം.വി.ജയരാജന്, കെ.കെ.രാഗേഷ് തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: